താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയം പങ്കുവെച്ച് സൂര്യ; സൂര്യയുടെ ഗിഫ്റ്റ് കണ്ട് ഞെട്ടി സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍

ലളിത വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സൂര്യ. അതുകൊണ്ടു തന്നെ പിയതാരത്തെപ്പറ്റി പറയാന്‍ ആരാധകര്‍ക്ക് നൂറുനാവാണ്. സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം നല്‍കാറുണ്ട്. ആ അംഗീകാരവും സ്നേഹവും ഇപ്പോള്‍ നേടിയെടുത്തത് മറ്റാരുമല്ല താനാ സേര്‍ന്ത കൂട്ടത്തിന്റെ സംവിധായകന്‍ വിഘ്നേഷ് ശിവനാണ്.

സിനിമ ഹിറ്റായതിന്റെ സന്തോഷത്തില്‍ സൂര്യ വിഘ്നേഷിന് നല്‍കിയത് ഒരു കാറാണ്. റെഡ് നിറത്തിലുളള ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് സൂര്യ സമ്മാനമായി വിഘ്നേശിന് നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ വിഘ്നേശ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ, സിങ്കം 3 ഹിറ്റായപ്പോള്‍ അതിന്റെ സന്തോഷത്തില്‍ സംവിധായകന്‍ ഹരിക്കും കിട്ടിയിരുന്നു ഒരു കാര്‍. സിങ്കം സിനിമയുടെ മൂന്നു ഭാഗങ്ങളും ചെയ്തത് ഹരിയായിരുന്നു. അതുപൊലെ പസങ്ക 2 സിനിമ ഹിറ്റായപ്പോള്‍ സംവിധായകന്‍ പാണ്ഡ്യരാജിനും സൂര്യ കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

തനിക്ക് നല്‍കിയ വിലമതിക്കാനാവാത്ത അംഗീകാരത്തിന് സൂര്യയ്ക്ക് വിഘ്നേശ് നന്ദിയും അറിയിച്ചിട്ടുണ്ട്. എന്നെപ്പോലൊരു തുടക്കക്കാരന് പ്രോല്‍സാഹനം നല്‍കുന്നതിന് വലിയ മനസ്സ് വേണം. എന്നോട് കാണിച്ച ഈ സ്നേഹത്തിന് നന്ദി. താങ്കളില്‍നിന്നും ഇത്രയും സ്നേഹം ലഭിക്കാന്‍ ഞാന്‍ അര്‍ഹനാണോയെന്ന് അറിയില്ലെന്നും വിഘ്നേശ് ട്വീറ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular