കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ ലൈംഗിക പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ രത്‌ന ദേബ് നാഥ് ബിജെപി സ്ഥാനാർഥിയാകും. 24 പർഗാനാസ് ജില്ലയിലെ പാനിഹട്ടി മണ്ഡലത്തിൽ നിന്നാണ് രത്‌ന ജനവിധി തേടുക. തൃണമൂലിനേയും മമതയേയും പിഴുതെറിയാനാണ് താൻ ബിജെപിക്ക് ഒപ്പം ചേർന്നതെന്ന് രത്‌ന ദേബ് നാഥ് പറഞ്ഞു.
പശ്ചിമബംഗാളിലെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രത്‌ന ദേബ് നാഥ് ഇടം പിടിച്ചത്. നേരത്തെ തന്നെ ഇവർ സ്ഥാനാർഥിയാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. നാളെ തന്റെ ഗതി ഒരു സ്ത്രീക്കും വരരുതെന്നും രത്‌ന ദേബ് നാഥ് പറഞ്ഞു.
അതേസമയം രത്‌ന ദേബ് നാഥിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ബംഗാൾ രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് കാരണമായി. യുവ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒന്നരവർഷം കഴിഞ്ഞ് ഈ സംഭവം ഏതാണ്ട് കെട്ടടങ്ങിയെന്ന് കരുതിയ വിഷയമാണ് ഡോക്ടറുടെ അമ്മയുടെ സ്ഥാനാർഥിത്വത്തോടെ വലിയ ചർച്ചയാകുന്നത്. 2024 ഓഗസ്റ്റ് ഒൻപതിനായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
















































