ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ സഭയിൽ നടക്കുന്നത്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. അതേസമയം കേന്ദ്ര ബജറ്റിന്റെ തുടക്കത്തിൽ തന്നെ കേരളത്തെ തഴഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണുണ്ടായത്. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു.
തീരദേശ ടൂറിസം പദ്ധതി
വിദ്യാഭ്യാസം-തൊഴിൽ സ്ഥിരം കമ്മിറ്റി സ്ഥാപിക്കും
കണ്ടെയിനർ നിർമാണത്തിന് പ്രത്യേക പദ്ധതി
വിദേശ വിനിമയ മാനേജ്മെന്റ് ചട്ടക്കൂട് സർക്കാർ അവലോകനം ചെയ്യും
കേരളത്തിന് അതിവേഗ റെയിൽ ഇടനാഴിയില്ല
മെഡിക്കൽ ടൂറിസത്തിന് പദ്ധതി
എയിംസ് മാതൃകയിൽ ആയുർവേദ രംഗത്ത് മൂന്ന് ഐഐഎകൾ
വിദ്യാർഥികൾക്ക് എല്ലാ ജില്ലകളിലും ഒരു വനിതാ ഹോസ്റ്റൽ
5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനക്ഷമമാക്കാൻ പദ്ധതി
അധിക വളർച്ച സാധ്യതയുള്ള കമ്പനികൾക്ക് പിന്തുണ നൽകുന്നതിനായി 10,000 കോടി രൂപയുടെ SME വളർച്ചാ ഫണ്ട്
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ആറ് മേഖലകളിൽ ഇടപെടലുകൾ
ഏറ്റവും ചെറിയ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനായി, സ്വയംപര്യാപ്തതാ ഇന്ത്യ ഫണ്ടിന് 2,000 കോടി രൂപ അധികമായി അനുവദിക്കും
200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി















































