ചെന്നൈ: രാഷ്ട്രീയ ഗൂഢതന്ത്രങ്ങൾ മെനയാൻ നിയോഗിച്ച പ്രശാന്ത് കിഷോറിനെ നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) ഒഴിവാക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതൊഴിച്ചാൽ പാർട്ടിയുടെ മറ്റു വേദികളിലൊന്നും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു.
നയരൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്ന ജോൺ ആരോഗ്യസ്വാമി ഉൾപ്പെടെയുള്ളവർക്ക് നിയമനത്തിൽ അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നു. വിജയ്‌യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ഈ വിഭാഗം കണക്കുകൂട്ടുന്നത്. അപൂർവം അവസരങ്ങളിൽ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങൾ വിജയ് തേടിയിരുന്നത്.