ജമ്മുകശ്മീർ: ശ്രീനഗർ–ലേ ദേശീയപാതയിൽ വൻ ഹിമപാതം. ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോകുന്ന വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. സോജില പാസ്സിലെ സിറോ പോയിന്റിനും മിനിമർഗിനും ഇടയിലുള്ള ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്.
പ്രദേശത്തെ സാഹചര്യം വിലയിരുത്തുകയാണെന്ന് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു. സ്ഥലം സന്ദർശിച്ച് ഉടനടി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കാർഗിലിലെ ഡപ്യൂട്ടി കമ്മിഷണറെയയും പോലീസ് സൂപ്രണ്ടിനേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.













































