മലപ്പുറം: സിപിഎമ്മിനെതിരേ ഭീഷണി പ്രസംഗവുമായി മുൻ എംഎൽഎ പിവി അൻവർ. അടിച്ചാൽ തിരിച്ചടിക്കും. തന്നെയും യുഡിഎഫ് പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തല അടിച്ച് തലപൊട്ടിക്കുമെന്നും മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും അൻവർ.
‘എന്റെയും യുഡിഎഫ് പ്രവർത്തകരുടേയും അടുത്തേക്ക് പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥന പറയുകയാണ്. നിങ്ങൾ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതിൽ ഒരു തർക്കവുമില്ല. നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തലയ്ക്കേ അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളത്’ – പിവി അൻവർ പ്രസംഗത്തിൽ പറഞ്ഞു.
സമരം ചെയ്യുന്നത് ഏതോ ഈർക്കിലി സംഘടന, അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ല, ആശവർക്കർമാരുടെ സമരത്തെ അവഹേളിച്ച് എളമരം കരീം
കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾക്കായിരുന്നു മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. നേരത്തെ യുഡിഎഫിന്റെ ഭരണം എൽഡിഎഫിന് പിടിച്ചുവാങ്ങിക്കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫിന്റെ ഭരണം യുഡിഎഫിന് പിടിച്ചു വാങ്ങിക്കൊടുത്തിരിക്കുകയാണ് പിവി അൻവർ. ഇതിന് പിന്നാലെ സിപിഎമ്മിന് നേരെ ഭീഷണി സന്ദേശവുമായി പിവി അൻവർ രംഗത്തെത്തുകയായിരുന്നു. അവിശ്വാസ പ്രമേയത്തിൽ വൈസ് പ്രസിഡന്റിനെ യുഡിഎഫിന് അനുകൂലമാക്കി വോട്ടുമാറ്റി കുത്തിച്ചാണ് അൻവർ ഭരണം യുഡിഎഫിന്റെ കൈകളിലേക്കെത്തിച്ചത്.