തൃശൂർ∙ തൃശൂർ പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരം കലക്കലുമായി ബന്ധപ്പെട്ട ത്രിതല അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പറഞ്ഞ സതീശൻ കേസെടുത്താൽ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും പറഞ്ഞു.
‘‘വെടിക്കെട്ടു...
ജറുസലേം: ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യുഎസിന്റെ സമ്മർദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും...
വാഷിങ്ടൻ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുകയെന്ന തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഇസ്രയേൽ രാജ്യാന്തര...
തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് അക്രമികൾ യുവതിയുടെ വായിൽ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു...
ബെയ്റൂട്ട്: അഞ്ച് ഇസ്രയേല്‍ ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേല്‍, ക്രയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. 80 പ്രൊജക്ടൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ള വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ...
ടെഹ്റാൻ: കൃത്യമായ തയ്യാറെടുപ്പു നടത്തിയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഈ ദൗത്യത്തിനായി തങ്ങളുടെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളും മിസൈലുകളുമാണ് ഇസ്രയേൽ തയ്യാറാക്കി നിർത്തിയത്.
തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റർ ജെറ്റുകളും, എഫ്-15I റാം ഗ്രൗണ്ട് അറ്റാക്ക്...