ഇനി വരാൻ പോകുന്നത് കൂടുതലും മലയാള സിനിമകൾ..!!! സൗബിൻ, നഹാസ് ചിത്രങ്ങൾ ഉടൻ എത്തും..!!! കൂടാതെ നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രം കൂടിയുണ്ട്…!!! ബിലാൽ വരുമ്പോ ഒന്നൊന്നര വരവായിരിക്കുമെന്നും ദുൽഖർ…

കൊച്ചി: മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യുമെന്ന് നടൻ ദുൽഖർ സൽമാൻ. ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യുമെന്നും നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും തനിക്ക് തോന്നുന്നില്ല എന്ന് ദുൽഖർ പറഞ്ഞു. ‘ഉടൻ തന്നെ മലയാളം പടമുണ്ടാകും. എല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട സംവിധായകരാണ്. കൊച്ചിയിൽ ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു നടന്റെ പ്രതികരണം

നഹാസിന്റെ സിനിമ ഞാൻ കൺഫോം ചെയ്യുകയാണ്. അതുപോലെ സൗബിനൊപ്പമുള്ള സിനിമയും ഞാൻ കൺഫോം ചെയ്യുകയാണ്. അതിനൊപ്പം ഒരു പുതുമുഖ സംവിധായകന്റെ സിനിമയുമുണ്ട്. അത് നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രമാണ്,’ ദുൽഖർ വ്യക്തമാക്കി.

ബിലാലിനെ കുറിച്ചും ദുൽഖർ പറഞ്ഞു . ‘ബിലാൽ എപ്പോൾ വരുമെന്ന് ചോദിച്ചാൽ അത് ബിലാലിനെ അറിയൂ. പക്ഷേ വരുമ്പോ അതൊന്നൊന്നര വരവായിരിക്കും’, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി.

ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലമാളിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.2023 ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.

ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാർ പിടിയിലാകുന്നു..!!! അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന് ഒരുവർഷംകൊണ്ട് 90,415 ഇന്ത്യക്കാർ പിടിയിലായി…!!! ഇതിൽ 50% ഗുജറാത്തുകാർ…!!! ദുബായ്, തുർക്കി വഴി ഉപേക്ഷിച്ച് ഇപ്പോൾ കാനഡ വഴി…!!

നിരക്ക് ഉയർത്തിയതിന് മുട്ടൻ പണി കിട്ടുന്നു…!! ജിയോ, എയർടെൽ, വിഐ കമ്പനികൾക്ക് വൻതോതിൽ വരിക്കാരെ നഷ്ടമായി…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51