നഗരവീഥികൾ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിച്ചു.., ‘മാലിന്യ മുക്ത മണ്ണുത്തി’ ക്യാംപെയിൻ സംഘടിപ്പിച്ചു

മണ്ണുത്തി: ഗാന്ധിജയന്തി ദിനത്തിൽ ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റും മണ്ണുത്തി സൗഹൃദ കൂട്ടായ്മയും ചേർന്ന് മാലിന്യ മുക്ത മണ്ണുത്തി ക്യാംപെയിൻ സംഘടിപ്പിച്ചു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു.

നഗരവീഥികൾ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികൾക്കുള്ള ആദരവും നൽകി. മാലിന്യങ്ങൾ വലിച്ചെറിയാതെ, കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ നിർമാർജനം ചെയ്യുന്നതിന് പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്നനിലയിൽ, കേരളത്തിന്റെ പൂന്തോട്ട നഗരമായ മണ്ണുത്തിയുടെ ശുചിത്വ പരിപാലനത്തിന് ഇസാഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇസാഫ് ഗ്രൂപ്പിലേയും തൃശൂർ കോർപറേഷനിലെയും ജീവനക്കാർ, മണ്ണുത്തി സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരാണ് ശുചീകരണം നടത്തിയത്.

ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കെ ജോൺ, ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ജോർജ് തോമസ്, തൃശ്ശൂർ കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ചന്ദ്രൻ, മണ്ണുത്തി ജനകീയ കൂട്ടായ്മ ചെയർമാൻ ഭാസ്കരൻ കെ മാധവൻ തുടങ്ങിയവർ സംസാരിച്ചു.

ESAF Group conducted Clean-up Drives as a part of Gandhi Jayanthi celebrations

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7