ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം കഴിഞ്ഞു..!!! ദിവ്യ തൊടാതെ പോലീസ്..!! നടപടി വേണ്ടെന്ന തീരുമാത്തിൽ സിപിഎം നേതൃത്വം…!!!

കണ്ണൂർ: എഡിഎം ബാബുവിന്റെ ആത്മഹത്യാ കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം പിന്നിടുമ്പോഴും പി പി ദിവ്യയെ തൊടാതെ പോലീസ്. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. കീഴടങ്ങേണ്ടതില്ലെന്നാണ് ഒളിവില്‍ കഴിയുന്ന പി പി ദിവ്യയുടെയും നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. ദിവ്യക്കെതിരായ സംഘടന നടപടിയും വൈകും. നടപടി വേണ്ട എന്നാണ് കണ്ണൂര്‍ നേതൃത്വത്തിന്റെ നിലപാട്

അതേസമയം, എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ഇന്നലെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തന്‍. അവധിയിലായിരുന്ന ഇയാള്‍ ഇന്നലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി.

പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ ഇയാള്‍ സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെ..!!! വിജയ്ക്ക് ആശംസകൾ നേർന്ന് സൂര്യ

കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം..? വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നത്..? മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ലീഗാണെന്നും പിണറായി വിജയൻ…

PP Divya is protected by police naveen babu pp divya

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7