കഠിനമായ വയറുവേദന: യുവാവിന്റെ വയറ്റില്‍ നിന്നു ജീവനുള്ള പാറ്റയെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി : യുവാവിന്റെ വയറ്റില്‍ നിന്നു ജീവനുള്ള പാറ്റയെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍.കഠിനമായ വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില്‍ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തത്. വസന്ത്കുഞ്ചിലെ ഫോര്‍ട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റില്‍നിന്ന് 3 സെന്റിമീറ്റര്‍ വലുപ്പമുള്ള പാറ്റയെ എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്. 10 മിനിറ്റ് നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാറ്റയെ പുറത്തെടുക്കാന്‍ സാധിച്ചത്.

കഠിനമായ വയറുവേദന, ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ട്, തുടര്‍ച്ചയായി മൂന്നു ദിവസം വയറു വീര്‍ക്കുക എന്നീ ലക്ഷണങ്ങളോടെയാണ് യുവാവ് ഗ്യാസ്‌ട്രോ എന്‍ട്രോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ശുഭം വത്സ്യത്തിന്റെ അടുത്ത് എത്തിയത്. അപ്പര്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ (ജിഐ) എന്‍ഡോസ്‌കോപ്പി നടത്തി രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തുകയായിരുന്നുവെന്ന് ഡോ.ശുഭം വാത്സ്യ പറഞ്ഞു.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത്തരം കേസുകള്‍ ജീവനു തന്നെ ഭീഷണിയാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് കൂടുതല്‍ സാധ്യത. അല്ലെങ്കില്‍ ഉറങ്ങി കിടക്കുമ്പോള്‍ വായിലേക്ക് കയറിയിരിക്കാനും സാധ്യയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. പുറത്തെടുക്കാന്‍ വൈകിയെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗത്തിലേക്കും ഇത് നയിച്ചേക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7