പൊന്നിന്റെ കഥ യുദ്ധത്തിൽ മാത്രമൊതുങ്ങുന്നതല്ല കേട്ടോ… അതിൽ എണ്ണയും ഡോളറും പലിശ നിരക്കുമെല്ലാം നായകന്മാരാണ്… ഇന്ത്യയിൽ ക്ലൈമാക്സ് തീരുമാനിക്കാൻ രൂപയും നിർണായകം
കൊച്ചി: മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചപ്പോൾ ആഗോള വിപണി നൽകിയ പ്രതികരണമല്ല ആറുമാസം പിന്നിടുമ്പോൾ കാണുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രധാനമായും ഭൗമരാഷ്ട്രീയ സംഘർഷമായാണ് വിപണി അതിനെ കണ്ടതെങ്കിൽ, ...




