BREAKING NEWS

മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മധുരയിലെ പ്രമുഖ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ച കേരളത്തിലെ സ്വർണ്ണവ്യാപാര മേഖലയിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവം ജ്വല്ലറി സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലും സ്വർണ്ണവ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ വിലയിരുത്തി ആവശ്യമായ പോലീസ് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് KGSMA സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോടും സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

കേരളത്തിലും ആയിരക്കണക്കിന് സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ജില്ലകളിലെ പ്രധാന സ്വർണ്ണവ്യാപാര കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തണം. സംശയാസ്പദമായ സാഹചര്യങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം, അടിയന്തര പോലീസ് സഹായം, രാത്രികാല ബീറ്റ് പട്രോളിങ് എന്നിവ ഉറപ്പാക്കണമെന്ന് KGSMA ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു .

മധുരയിലെ സംഭവം കേരളത്തിലെ ജ്വല്ലറി മേഖലയ്ക്കുള്ള ഗൗരവമായ മുന്നറിയിപ്പായി കാണണം. വ്യാപാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് KGSMA ട്രഷറർ കൃഷ്ണദാസ്. സി.വി. പറഞ്ഞു .

 

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026