BREAKING NEWS

മെസ്സിയുടെ പേരിൽ സ്പോൺസർഷിപ്പ് തട്ടിപ്പ്; 2 കോടിയുടെ ഇടപാടിൽ കുടുങ്ങി ഷറഫലി; മുൻ മന്ത്രി അബ്ദുറഹിമാനും പ്രതിപ്പട്ടികയിൽ;റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിൽ SIT

· · 1 min read
Share: Copied!

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടത്തിയ ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും അന്നത്തെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും കേസിൽ പ്രതിചേർത്ത് അന്വേഷണ സംഘം ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ (ആർബിസി) നിന്ന് ഷറഫലിക്ക് പണം ലഭിച്ചതാണ് കേസിലെ പ്രധാന തെളിവുകളിലൊന്നെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് നേരത്തേ തന്നെ അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. കലൂർ സ്റ്റേഡിയം ആർബിസിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ സാമ്പത്തിക ഇളവ് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സ്റ്റേഡിയം ആർബിസിക്ക് അനുവദിച്ച അതേ ദിവസം തന്നെയാണ് യു. ഷറഫലി മാനേജിങ് ഡയറക്ടറായ മലപ്പുറത്തെ ഫുട്‌ബോൾ അക്കാദമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുകോടി രൂപ എത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഈ തുക എങ്ങനെയാണ് ചെലവഴിച്ചതെന്നും ഏതൊക്കെ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നും വ്യക്തമാക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (എഎഫ്എ) ആർബിസിയും തമ്മിൽ ഒപ്പിട്ട കരാറിൽ അന്നത്തെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായി ഒപ്പിട്ടിരുന്നു. കരാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രത്യുപകാരമായാണ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെയും യു. ഷറഫലിയെയും കേസിൽ പ്രതിചേർക്കുന്നതിനും ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതിനും ആഭ്യന്തരവകുപ്പ് എസ്‌ഐടിക്ക് അനുമതി നൽകിയിട്ടുണ്ട്.

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ വിഷലിപ്തമായ തരിശുഭൂമിയായി; 6.1 കോടി ടൺ കെട്ടിടാവശിഷ്ടങ്ങൾ; 15 ശതമാനവും അപകടകരമായ വസ്തുക്കൾ; പലസ്തീൻ പ്രദേശത്തിന്റെ 99 ശതമാനത്തിലധികവും പാരിസ്ഥിതിക മലിനീകരണത്തിൽ; യുദ്ധത്തിന്റെ ദുരന്തം തലമുറകളെ ബാധിക്കും

BREAKING NEWS
പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്
24 Nov 2026
BREAKING NEWS
"ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല" :ചാണ്ടി ഉമ്മൻ
24 Nov 2026
BREAKING NEWS
ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി
24 Nov 2026
BREAKING NEWS
'പപ്പയുടെ സുരക്ഷ പിൻവലിച്ചത് കൊല്ലാൻ സാഹചര്യമൊരുക്കാൻ'; രാജീവ് ഗാന്ധിയുടെ വധത്തിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
24 Nov 2026