BREAKING NEWS

സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ ‘ബെസ്റ്റ് ടൈം’… ഇന്ന് പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ? വ്യാപാരികൾക്കും ഉപഭോക്താക്കളുടെ സമ്പാദ്യത്തിലും ഇടിത്തീ

· · 1 min read
Share: Copied!

കൊച്ചി: 2026 ജനുവരി 29-ന് ഔൺസിന് 5595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണ്ണവില ഇപ്പോൾ 3850 ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 1745 ഡോളറിന്റെ വൻ ഇടിവ്! വിലയിടിവ് എവിടെ അവസാനിക്കുമെന്നുപോലും പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. 3700 ഡോളറും തുടർന്ന് 3500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.

കേരളത്തിൽ പവൻ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ?

ജനുവരി 29-ന് കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും.

വിലയിടിവിന്റെ ആഘാതം വ്യാപാരികളിൽ മാത്രമല്ല, ഉപഭോക്താക്കളുടെ സമ്പാദ്യത്തിലും!!

ഉയർന്ന വിലയിൽ സ്വർണ്ണം വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വലിയ സാമ്പത്തിക സമ്മർദമാണ് നേരിടേണ്ടിവരുന്നത്. അതോടൊപ്പം സാധാരണ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ്ണാഭരണങ്ങളുടെയും നിക്ഷേപ സ്വർണ്ണത്തിന്റെയും വിപണിമൂല്യവും ഗണ്യമായി ഇടിയുകയാണ്. സ്വർണ്ണത്തെ സുരക്ഷിത സമ്പാദ്യമായി കണ്ടിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആസ്തിമൂല്യത്തെയും ഈ വിലയിടിവ് ബാധിക്കുന്നു.

പുതിയതായി സ്വർണ്ണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാണെങ്കിലും നേരത്തെ വാങ്ങി സൂക്ഷിച്ചവർക്കും വ്യാപാരികൾക്കും ഇത് വലിയ തിരിച്ചടിയാണ്. അതുപോലെ വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെക്കുന്നതും വിപണിയിലെ വ്യാപാരത്തെ ബാധിക്കും.

ഇത് വെറുമൊരു സ്വർണ്ണവിലയിടിവല്ല, വ്യാപാരികളുടെ സ്റ്റോക്കിനെയും സാധാരണക്കാരുടെ സമ്പാദ്യത്തെയും ഒരുപോലെ ബാധിക്കുന്ന വലിയ സാമ്പത്തിക ആഘാതമാണ്. കേരളത്തിലെ സ്വർണ്ണവിപണി ഇന്ന് നേരിടുന്നത് വിലയിടിവിന്റെ മാത്രമല്ല, അതിജീവനത്തിന്റെ കൂടി പരീക്ഷണമാണെന്ന് കേരള ഗോ ൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, അഡ്വ. എസ്. അബ്ദുൽ നാസർ പറയുന്നു.

 

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026