ഇതൊരുമാതിരി ഇല്ലത്തു നിന്നും പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയിട്ടുമില്ലെന്നപോലായല്ലോ?ശബരിമലയിലേയ്ക്ക് മിൽമയിൽ നിന്നും കയറ്റിവിട്ട നെയ്യ് എവിടെ? മറിച്ചുവിറ്റതായി സംശയം, വിജിലൻസ് അന്വേഷണം; പോലീസിൽ പരാതി നല്കി ക്ഷീരവികസന വകുപ്പ്
തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ മണ്ഡല–മകരവിളക്ക് സീസണിൽ മിൽമയിൽനിന്ന് വാങ്ങിയ 1.77 ലക്ഷം ലിറ്റർ നെയ്യിൽ ഭൂരിഭാഗവും സന്നിധാനത്ത് എത്തിയില്ലെന്ന സംശയം ശക്തമാകുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ...




