BREAKING NEWS

’ലീഗ് ചത്തുചീഞ്ഞ കുതിരയായി മാറി; കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് ഇപ്പോൾ സർവത്ര അവഗണന; പി.കെ. കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കി, ഇ.ടി. മുഹമ്മദ് ബഷീറിനെ പുറത്തുനിർത്തി’- പി. ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: മുസ്‌ലിംലീഗിനെ ചത്ത കുതിരയെന്നാണ് മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചതെന്നും ഇന്ന് ലീഗ് ചത്തുചീഞ്ഞ കുതിരയായി മാറിയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിംലീഗിനെ കോൺഗ്രസ് ചത്തുചീഞ്ഞ കുതിരയെപ്പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വയനാട്ടിൽ കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് ഇപ്പോൾ സർവത്ര അവഗണനയാണ് നേരിടേണ്ടിവരുന്നത്. ചലോ ഡൽഹി മാർച്ചിൽ സംസാരിക്കാൻ അവസരം നൽകാതെ കോൺഗ്രസ് നേതാക്കൾ പി.കെ. കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കി. ഇന്ത്യാസഖ്യം രാഷ്ട്രപതിയെ കാണാൻ പോയപ്പോഴും ലീഗ് എം.പി. ഇ.ടി. മുഹമ്മദ് ബഷീറിനെ പുറത്തുനിർത്തി.

മോക് പാർലമെന്റ് സംഘടിപ്പിച്ചപ്പോൾ എല്ലാ വിദ്യാർഥി, യുവജന സംഘടനകൾക്കും അവസരം നൽകിയെങ്കിലും യൂത്ത് ലീഗിനും എം.എസ്.എഫിനും അവസരം നൽകിയില്ല. ബി.ജെ.പി. സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോൾപ്പോലും യു.ഡി.എഫ്. മൗനം തുടരുകയാണെന്നും ജയരാജൻ ആരോപിച്ചു.

എൽ.ഡി.എഫിന് തുടർഭരണം നൽകിയ വോട്ടർമാരിൽ ചിലർ യു.ഡി.എഫിന്റെ കുപ്രചാരണങ്ങളിൽ വീണുപോയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു

BREAKING NEWS
നിരോധനം മറികടന്ന് പാകിസ്താൻ ക്രീമുകൾ കേരളത്തിൽ; ഓൺലൈൻ വിൽപ്പനയും സജീവം; അടങ്ങിയിരിക്കുന്നത് 20,000 പി.പി.എം. വരെ മെർക്കുറി! ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ്
23 Nov 2026
BREAKING NEWS
'വൈദ്യനാണ്, പരിശോധിക്കാം'; അനാഥാലയങ്ങൾക്കായി പണം പിരിക്കാനെന്ന വ്യാജേനയെത്തി, വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കി; ഓർമക്കുറവും ശാരീരിക അസ്വസ്ഥതകളുമുള്ള സ്ത്രീയെ പീഡിപ്പിച്ചു; 63-കാരൻ അറസ്റ്റിൽ
23 Nov 2026
BREAKING NEWS
വിവാഹശേഷം ജോലിക്കു പോകാൻ താൽപര്യമില്ലെന്നു യുവതി, തനിക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കുന്ന പങ്കാളിയേയെന്ന് യുവാവ്, ഇയാൾ പിന്തിരിപ്പൻ ചിന്താ​ഗതിക്കാരൻ, സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് പോലും അറിയില്ലെന്ന് യുവതി- സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഒരു കുറിപ്പ്
23 Nov 2026
BREAKING NEWS
പുതിയ വസ്ത്രം വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, തിരികെ വരുന്നതിനിടെ റീൽസ് ചിത്രീകരിക്കാൻ ചരക്കുതീവണ്ടിക്ക് മുകളിൽ കയറി; വൈദ്യുതാഘാതമേറ്റ് 15കാരന് ദാരുണാന്ത്യം
23 Nov 2026