BREAKING NEWS

അടുത്തവീട്ടിൽ മരണം നടന്നിട്ടുണ്ട്, പടക്കം പൊട്ടിക്കല്ലെന്ന് വധുവിന്റെ വീട്ടുകാർ, മൈൻഡ് പോലും വെക്കാതെ പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും വരന്റെ കൂടെ വന്നവർ, തടഞ്ഞ് നാട്ടുകാർ… പിന്നെ നടന്നത് കൂട്ടത്തല്ല്

· · 1 min read
Share: Copied!

നാദാപുരം: വരിക്കോളിയിൽ വിവാഹ ചടങ്ങിനിടെ നടന്നത് കൂട്ടത്തല്ല്. വരനൊപ്പം എത്തിയവർ ചടങ്ങിൽ പടക്കം പൊട്ടിച്ചതും ബാൻഡ് കൊട്ടിയതും വധുവിന്റെ വീട്ടുകാരും നാട്ടുകാരും തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വധുവിന്റെ വീട്ടിലേക്ക് വരനും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയപ്പോഴായിരുന്നു സംഭവം.

വിവാഹം നടക്കുന്ന വീടിന്റെ സമീപത്തായി മരണം നടന്ന ഒരു വീടുണ്ടായിരുന്നു. അതിനാൽ വരന്റെ സുഹൃത്തുക്കളോട് പടക്കം പൊട്ടിക്കരുതെന്ന് നാട്ടുകാർ പറയുകയായിരുന്നു. എന്നാൽ ഇത് അവഗണിച്ച് പടക്കം പൊട്ടിക്കുകയും ബാൻഡ് കൊട്ടുകയും ചെയ്തതോടെയാണ് സംഭവം സംഘർഷത്തിലേക്കു നീങ്ങിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു.

BREAKING NEWS
പിതാവ് ജാമ്യത്തിലിറങ്ങിയ പിന്നാലെ മകളെ ബന്ധപ്പെടാൻ ശ്രമിച്ചു, പോലീസിൽ അറിയിച്ചപ്പോൾ സിം മാറ്റാൻ നിർദേശം...അമ്മയുടെ കൊലക്കേസിൽ പിതാവിനെതിരെ സാക്ഷി പറഞ്ഞ ഒമ്പതാം ക്ലാസ് വിദ്യാർഥിനി‌‌‌ ജീവനൊടുക്കിയ നിലയിൽ!! മരണം നടന്ന സമയത്ത് വീട്ടിൽ പെൺകുട്ടി മാത്രം- ദുരൂഹതയെന്ന് ബന്ധുക്കൾ
23 Nov 2026
BREAKING NEWS
’സതീശൻ ആർ.എസ്.എസിന് അപ്പം പങ്കുവെക്കുന്നു; ബി.ജെ.പി.യുമായി തർക്കിക്കാനില്ലെന്നതാണ് യു.ഡി.എഫ്. സർക്കാരിന്റെ നയം; 10 വർഷം ആർ.എസ്.എസിനോടും ബി.ജെ.പി.യോടും പോരാടിയാണ് കേരളത്തിൽ എൽ.ഡി.എഫ്. ഭരണം നടത്തിയത്’- എ. വിജയരാഘവൻ
23 Nov 2026
BREAKING NEWS
’ലീഗ് ചത്തുചീഞ്ഞ കുതിരയായി മാറി; കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് ഇപ്പോൾ സർവത്ര അവഗണന; പി.കെ. കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കി, ഇ.ടി. മുഹമ്മദ് ബഷീറിനെ പുറത്തുനിർത്തി’- പി. ജയരാജൻ
23 Nov 2026
BREAKING NEWS
നിരോധനം മറികടന്ന് പാകിസ്താൻ ക്രീമുകൾ കേരളത്തിൽ; ഓൺലൈൻ വിൽപ്പനയും സജീവം; അടങ്ങിയിരിക്കുന്നത് 20,000 പി.പി.എം. വരെ മെർക്കുറി! ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ്
23 Nov 2026