കുംഭമേളയിലൂടെ വൈറലായ മൊണാലിസ കേരളത്തിലേക്കെത്തുന്നതായി വ്യവസായി ബോബി ചെമ്മണ്ണൂർ. ഫെബ്രുവരി 14ന് പ്രണയ ദിനത്തിൽ മൊണാലിസ കോഴിക്കോടെത്തും. ബോബി ചെമ്മണൂർ പങ്കുവച്ച വീഡിയോയിൽ താൻ കോഴിക്കോടേക്ക് എത്തുന്നു എന്ന് മൊണാലിസ തന്നെ വ്യക്തമാക്കുന്നു. മൊണാലിസ കോഴിക്കോടെത്തുന്നുവെന്ന് ബോബി ചെമ്മണ്ണൂർ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ മാല വിൽക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങൾ ആരോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ നിമിഷനേരം കൊണ്ട്ഈ 16-കാരി വൈറലായി. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളിൽ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയർന്നു. ‘ബ്രൗൺ ബ്യൂട്ടി’ എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു. മൊണാലിസയെ കാണുവാനുള്ള ആളുകളുടെ തിരക്ക് കാരണം പിതാവ് കുംഭമേള കഴിയുന്നതിനു മുൻപുതന്നെ പെൺകുട്ടിയെ നാട്ടിലേക്കയക്കുകയായിരുന്നു.
എന്നാൽ ഇതിനോടകം തന്നെ മോണിയ്ക്ക് ബോളിവുഡിലേക്ക് എൻട്രിയും ലഭിച്ചുകഴിഞ്ഞു. സംവിധായകൻ സനോജ് മിശ്രയാണ് അടുത്ത ചിത്രത്തിൽ മോണിയാകും നായിക എന്ന് പ്രഖ്യാപിച്ചത്.
View this post on Instagram