കല്പറ്റ: എൺപതുകാരിയെ കൊലപ്പെടുത്തിയശേഷം വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻപ് നാട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു ജിനേഷ്. ഒരു മാസം മുമ്പാണ് ജിനേഷ് കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത്. ഇവിടെ ജോലി ചെയ്യുന്ന വീട്ടിലെ എൺപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
അതേസമയം വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം.