BREAKING NEWS

ജനിച്ചുവീണത് ഡോക്ടർമാരുടെ അശ്രദ്ധയിൽ ഒടിഞ്ഞ കയ്യുമായി, വേദനകൊണ്ടുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ട് മണിക്കൂറുകൾ കാത്തുനിന്ന് ഡോക്ടർമാരോട് കെഞ്ചിയിട്ടും തിരിഞ്ഞുനോക്കിയില്ല, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസവം നടന്നിട്ടും ഒടിവ് സ്ഥിരീകരിച്ചത് വൈകിട്ട് 8 മണിയോടെ… സ്വകാര്യആശുപത്രിയിലെത്തിച്ചപ്പോൾ കയ്യുടെ എല്ല് കയറിപ്പോയെന്ന്- ആരോ​ഗ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം

· · 1 min read
Share: Copied!

ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഡോക്ടർമാരുടെ ഭാ​ഗത്തുനിന്നുണ്ടായ അശ്രദ്ധയിൽ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് പരാതി നൽകും. കുഞ്ഞിനെ അശ്രദ്ധമായി ചികിത്സിച്ചതിനും ചികിത്സ നിഷേധിച്ചതിനും നടപടി വേണമെവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.

മെയ് 14ന് പ്രസവത്തിനിടെയാണ് നവജാതശിശുവിന്റെ കയ്യൊടിഞ്ഞത്. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ സി സുജിൻ, വി ആർ അമല ദമ്പതികളുടെ കുഞ്ഞിനാണ് ജനിച്ചുവീണയുടൻ ഈ ദുരവസ്ഥ ഉണ്ടായത്. നേരത്തെ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പോലീസിനും ഐഎംസിഎച്ച് സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു.

കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. മണിക്കൂറുകൾ കാത്തുനിന്ന് കെഞ്ചിയെങ്കിലും ഡോക്ടർമാർ ആരുംതന്നെ കുട്ടിക്ക് ചികിത്സ നൽകിയില്ല. തുടർന്ന് കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

അതേസമയം അമല മെയ് 14ന് പ്രസവിക്കുമ്പോൾ കുഞ്ഞിന്റെ ഭാരം 3.35കിലോഗ്രാമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രസവം നടന്നത്. ശേഷം കുഞ്ഞിനെ ഐസിയുവിലേക്ക് കൊണ്ടുപോയി. വേദനകൊണ്ട് കുഞ്ഞ് കരഞ്ഞെങ്കിലും അടിയന്തര ചികിത്സ നൽകിയില്ല. രാത്രി എട്ടുമണിയോടെയാണ് എക്‌സ്‌റേയെടുത്ത് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് മുമ്പ് പറഞ്ഞിരുന്നു. മെയ് 17ന് കുഞ്ഞിന് പാൽ കൊടുക്കാനായി അമ്മ പോയപ്പോൾ പ്ലാസ്റ്റർ അഴിഞ്ഞുവീണു.

തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇക്കാര്യം അറിയിച്ചിട്ടും രാത്രി 9 വരെയും ഡോക്ടർമാർ പരിശോധനയ്ക്ക് എത്തിയില്ല. ഒടുവിൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ എല്ല് കയറിപ്പോയിട്ടുണ്ടെന്ന് അറിയിച്ച് വീണ്ടും പ്ലാസ്റ്ററിടേണ്ടി വന്നുവെന്നും കുടുംബം പറയുന്നു.

“സമീപത്തുള്ള കുട്ടികള്‍ പോലും ഇപ്പോള്‍ ഇവിടേക്ക് വരുന്നില്ല, ഇങ്ങനെ പോയാല്‍ സ്കൂള്‍ ഇല്ലാതെയാകും, മുഖ്യമന്ത്രി വന്ന് പബ്ലിസിറ്റി തരണം”, കത്തുമായി നാലാം ക്ലാസുകാരി, വൈകാതെ മോ​ളെ​ കാണാന്‍ വരുമെന്ന് വി ഡി സതീശന്‍

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026