BREAKING NEWS

ഫോണിൽ വിളിച്ച് കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി; പിടിച്ചെടുത്ത സ്വർണം നികുതി മാത്രം ഈടാക്കി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

തിരൂർ: കസ്റ്റംസ് ഓഫീസറെന്ന വ്യാജേന സ്ത്രീയെ വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കാങ്ങര തടത്തിൽകുണ്ട് സ്വദേശി അറക്കൽ മുഹമ്മദ് ഷിബിലി (30) ആണ് പിടിയിലായത്.

കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. തിരൂർ സ്വദേശിനിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച പ്രതി കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

കസ്റ്റംസ് കേസുകളിൽ പിടിച്ചെടുത്ത സ്വർണം നികുതി മാത്രം ഈടാക്കി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് പ്രതി വിശ്വസിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി സ്വർണം ലഭിക്കുന്നതിന് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി.

പ്രതിക്കെതിരെ സമാനമായ കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സൈന്യം
27 Nov 2026
BREAKING NEWS
ഷെയ്ഖ് ഹസീനയുടെ ഒരു മുടിയിഴയ്ക്കു പോലും പോറലേറ്റാൽ അതിന്റെ ഉത്തരവാദിത്തം താരിഖ് റഹ്മാനും സർക്കാരും; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ!! ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന നിമിഷം തന്നെ അവർ അറസ്റ്റിലാകും, നിയമം അതിന്റെ വഴിക്ക് നീങ്ങും" വിദേശകാര്യമന്ത്രി
27 Nov 2026
BREAKING NEWS
എൻവിഡിയയുടെ ഓഹരിമൂല്യത്തിലുണ്ടാകുന്ന ഇടിവ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക, എഐ രംഗത്ത് ചൈനയുമായുള്ള മത്സരത്തിൽ യുഎസിനു മുൻതൂക്കം നിലനിർത്താൻ എൻവിഡിയയുടെ 'തലച്ചോർ' അത്യാവശ്യം!! സ്വന്തം ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ജെൻസൻ ഹുവാങ്ങിനെ തിരിച്ചെത്തിക്കാൻ ട്രംപിന്റെ ഇട...
27 Nov 2026
BREAKING NEWS
കുടുംബ പ്രശ്നത്തെ തുടർന്ന് 20 കാരൻ ജീവനൊടുക്കി, സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് 19 കാരിയും ജീവനൊടുക്കി, യുവാവിന്റെ മരണവിവരമറിഞ്ഞതു മുതൽ യുവതിയെ കാണാനില്ല, തിരച്ചിലിനൊടുവിൽ മറ്റൊരു പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ
27 Nov 2026