BREAKING NEWS

കളമശ്ശേരി സ്പാ പീഡനക്കേസ് പ്രതി ശ്രീരാജുമായി കിഷോറിന് ബിസിനസ് ബന്ധം…കയ്യിൽ ആറോളം ബാങ്ക് അക്കൗണ്ടുകൾ!! നഗരമധ്യത്തിൽ മൂന്നുനില കെട്ടിടത്തിനു പുറത്ത് ‘ഹോം സ്റ്റേ’ എന്ന് ബോർഡ് സ്ഥാപിച്ച് അനാശാസ്യ കേന്ദ്രം- ഏജന്റുമാർക്ക് പിന്നാലെ ഉടമകളായ ദമ്പതികൾ പിടിയിൽ,

· · 1 min read
Share: Copied!

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസിൽ ഉടമകൾ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് കാവുംപറമ്പിൽ കിഷോർകുമാർ ഷാജി (35), ഭാര്യ അമ്പലപ്പുഴ കൈചൂണ്ടി പടിഞ്ഞാറേമാളികയിൽ വീട്ടിൽ രാജിമോൾ (42) എന്നിവരെയാണ് എളമക്കര പോലീസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അഞ്ചുപേർ അറസ്റ്റിലായി.

അനാശാസ്യ കേന്ദ്രത്തിലേക്ക് ഇടപാടുകാരെ എത്തിച്ചിരുന്ന മൂന്ന് ഏജന്റുമാരെ ബുധനാഴ്ച പിടികൂടിയിരുന്നു. കിഷോറാണ് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് ആറ് ബാങ്ക് അക്കൗണ്ടുള്ളതായി കണ്ടെത്തി. കളമശ്ശേരി സ്പാ പീഡനക്കേസിലെ പ്രതി ശ്രീരാജുമായി കിഷോറിന് ബിസിനസ് ബന്ധമുണ്ടെന്നും എളമക്കര പോലീസ് പറഞ്ഞു. കിഷോർ നേരത്തേ സ്പാ നടത്തിയിരുന്നു. എന്നാൽ ലഹരിക്കേസുമായി ബന്ധപ്പെട്ട് പോലീസ് അത് പൂട്ടിച്ചു.

ഇടപ്പള്ളി കേന്ദ്രീകരിച്ച് കിഷോർ, സമാന രീതിയിൽ പെൺവാണിഭവും ലഹരി ഇടപാടുകളും നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. നഗരമധ്യത്തിൽ മൂന്നുനില കെട്ടിടത്തിനു പുറത്ത് ‘ഹോം സ്റ്റേ’ എന്ന് ബോർഡ് സ്ഥാപിച്ചായിരുന്നു അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

വെബ്സൈറ്റുകളിൽ മുറിക്ക് 1500 രൂപ മുതൽ 2500 രൂപ വരെയാണ് ദിവസ വാടകയായി ഈടാക്കിയിരുന്നത്. ലോഡ്ജിന്റെ രണ്ടാം നിലയിലായിരുന്നു അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ ഇടപാടുകാരും സ്ത്രീകളുമുൾപ്പെടെ 10-ലധികം പേർ ഇവിടെയുണ്ടായിരുന്നു. ബുധനാഴ്ച പിടിയിലായ ഏജന്റുമാരായ മൂന്നുപേരും റിമാൻഡിലാണ്.

 

BREAKING NEWS
സഹോദരന്മാരുടെ ഭാര്യമാർ തമ്മിൽ എന്നും വഴക്ക്, കൊലയ്ക്ക് രണ്ടു ദിവസം മുൻപും പ്രശ്നം സംസാരിച്ച് രമ്യതയിലെത്തിയിരുന്നതായി കണ്ടെത്തൽ!! സഹോദരങ്ങൾ ഭാര്യമാരെ കോടാലിക്ക് അടിച്ചു കൊലപ്പെടുത്തി, മൃതദേഹങ്ങൾ ആംബുലൻസിൽ കാട്ടിലെത്തിച്ച് കുഴിച്ചുമൂടി, നാട്ടുകാരോട് ഇരുവരും വീടുവിട്ടുപോയെന്ന് പറഞ്ഞുപരത്തി- രണ്ട് സ...
27 Nov 2026
BREAKING NEWS
‘എന്റെ ഫോൺ ചോർത്തുന്നുണ്ട്; ഞാൻ നിരീക്ഷണത്തിലാണ്; ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ തെറ്റിച്ചുപറയാറുമുണ്ട് ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ
27 Nov 2026
BREAKING NEWS
ഫോണിൽ വിളിച്ച് കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി; പിടിച്ചെടുത്ത സ്വർണം നികുതി മാത്രം ഈടാക്കി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
27 Nov 2026
BREAKING NEWS
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സൈന്യം
27 Nov 2026