ടെഹ്‌റാൻ: തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുള്ള സന്ദേശം എഴുതിയ മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേർക്ക് തൊടുത്തു.
ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നെന്ന് മിസൈലിന് പുറത്ത് എഴുതിയതിന്റെ ചിത്രങ്ങൾ പുറത്തെത്തി. ‘ജർമൻ ജനങ്ങൾക്ക് നന്ദി, ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’ എന്നിങ്ങനെയാണ് മിസൈലിന്റെ പുറത്ത് എഴുതിയിട്ടുള്ളത്.
സ്‌പെയിൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും നന്ദി അറിയിച്ചുള്ള എഴുത്ത് മിസൈലുകളിലുണ്ട്. ഇറാന്റെ എയ്‌റോ സ്‌പേസ് ഫോഴ്‌സിന്റെ ഭാഗമായ ഉദ്യോഗസ്ഥർ മിസൈലുകളിൽ സന്ദേശങ്ങൾ എഴുതന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ച 83-ാമത്തെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചിട്ടുണ്ട്.





















































