BREAKING NEWS

ഭൂമിത്തര്‍ക്കം പരിഹരിക്കാനെത്തിയ വാർഡ് അംഗത്തിന്റെ കയ്യും തലയും അടിച്ചുപൊട്ടിച്ചു, കൂടെയുണ്ടായിരുന്നയാള്‍ക്ക് വെട്ടേറ്റു, കേസെടുത്ത് വയനാട് പൊലീസ്

· · 1 min read
Share: Copied!

വയനാട്: നെന്മേനി പഞ്ചായത്തംഗം പ്രശാന്താണ് മർദനത്തിനിരയായത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയപ്പോഴാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റു.

മരം വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കേ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്ക്കായി പ്രശാന്തും സുനിലും എത്തുകയായിരുന്നു. ചർച്ചയ്ക്കിടെ സംഘർഷമുണ്ടായി. പ്രശാന്തിനെ മർദിക്കുകയും സുനിലിനെ വെട്ടുകയുമായിരുന്നു.

സുനിലിന് കൈയ്ക്കും തലക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രതികളിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026