BREAKING NEWS

ഭർത്താവിന്റെ രഹസ്യബന്ധം; ചോദ്യംചെയ്യാനെത്തിയ യുവതിയെയും സഹോ​ദരനെയും 16വയസുകാരൻ കുത്തിക്കൊന്നു

· · 1 min read
Share: Copied!

ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ രണ്ടുപേരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കുത്തിക്കൊന്നു. ബെംഗളൂരുവിലെ പീനിയയിലാണ് പതിനാറുകാരൻ രണ്ടുപേരെ കൊലപ്പെടുത്തിയത്.

ബെംഗളൂരുവിലെ പീനിയയിൽ താമസിക്കുന്ന മല്ലഗൗഡയുടെ ഭാര്യ യമുന(36), ഇവരുടെ സഹോദരൻ സുദീപ്(34) എന്നിവരാണ് കൊല്ലപ്പെട്ടത്. യമുനയുടെ ഭർത്താവ് മല്ലഗൗഡയ്ക്ക് 16-കാരന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ചോദ്യംചെയ്യാനായാണ് യമുനയും സഹോദരനും കഴിഞ്ഞദിവസം ഈ സ്ത്രീയുടെ വീട്ടിലെത്തിയത്. ഇരുവരും സ്ത്രീയുമായി വഴക്കിട്ടു. തുടർന്ന് രണ്ടുപേരും ഒരു കത്തിയുമായി സ്ത്രീയുടെ വീടിനകത്ത് കയറി. ഇതോടെയാണ് അമ്മയെ രക്ഷിക്കാനായി 16-കാരൻ ഇതേ കത്തി പിടിച്ചുവാങ്ങി രണ്ടുപേരെയും കുത്തിയത്.

യമുനയ്ക്കും സുദീപിനും നിരവധിതവണ കുത്തേറ്റതായാണ് പോലീസ് പറയുന്നത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിലെ മുറിയിൽ കയറി വാതിലടിച്ചിരുന്ന 16-കാരൻ പോലീസെത്തിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ പിതാവ് അനുനയിപ്പിച്ചാണ് കുട്ടി പുറത്തിറങ്ങിയത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം?, പാലക്കാട് ന​ഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​​ഗിക പീഡന പരാതിയുമായി ദളിത് യുവതി!! ജോലി വാ​ഗ്ദാനം ചെയ്ത് വീട്ടിലെത്തിയും കാറിൽ വച്ചും പീഡിപ്പിച്ചു, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി… യുവതി പരാതി നൽകിയത് മുഖ്യമന്ത്രിക്ക്

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026