ന്യൂഡൽഹി: ഇന്ത്യ- യുഎസ് സ്വതന്ത്ര വ്യാപാര കരാർ പ്രായോഗികമാകുന്നതെപ്പോൾ എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. അടുത്ത 4-5 ദിവസത്തിനുള്ളിൽ ഇന്ത്യയും യുഎസും ഒരു ഉഭയകക്ഷി വ്യാപാര കരാറിൻ്റെ ആദ്യ ഘട്ടം സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ “അന്തിമരൂപം നൽകുകയും ഒപ്പിടുകയും” ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും നേതാക്കൾ പ്രഖ്യാപിച്ച തീരുമാനങ്ങളെക്കുറിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള അർത്ഥവത്തായ ചർച്ചകൾ വരികയാണ് ഉഭയകക്ഷി വ്യാപാര കരാറിൻ്റെ ആദ്യ ഘട്ടം തയ്യാറായിക്കഴിഞ്ഞു. അടുത്ത 4-5 ദിവസത്തിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു സംയുക്ത പ്രസ്താവന അന്തിമമായി ഒപ്പുവെക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പീയുഷ് ഗോയൽ പറഞ്ഞു.
ഔപചാരികവും നിയമപരവുമായ കരാറിനും അതോടൊപ്പം തന്നെ തയ്യാറെടുപ്പ് നടക്കുന്നുണ്ടെന്നും എന്നാൽ അന്തിമരൂപം ലഭിക്കാൻ കൂടുതൽ സമയമെടുക്കും. സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചതിനുശേഷമേ യുഎസ് പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്നുള്ള 18% യുഎസ് താരിഫുകൾ പ്രവർത്തനക്ഷമമാകൂ. തുടർന്ന് മാർച്ച് പകുതിയോടെ ഔപചാരിക കരാർ ഒപ്പുവെക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.













































