BREAKING NEWS

‘വീടുപണി പൂർത്തിയാക്കിയ ശേഷമല്ലേ ഫർണ്ണീച്ചർ വാങ്ങേണ്ടത്?‘- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; ‘യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീർച്ച‘

· · 1 min read
Share: Copied!

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വളരെ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, സീറ്റുകളുടെ എണ്ണം ഇപ്പോൾ പ്രവചിക്കുന്നില്ലെന്നും വ്യക്തമാക്കി. ജയിച്ച എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അതിൽ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോൾ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്. വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും, മെയ് 4-ഓടെ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകുമെന്നത് ഉറപ്പാണെന്നും എന്നാൽ അത് ആരാണെന്നോ ഏത് നഗരത്തിൽ നിന്നുള്ളയാളാണെന്നോ ഇപ്പോൾ പറയാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള നേതാക്കളുടെ അനാവശ്യ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അത്തരം അർത്ഥമില്ലാത്ത സംസാരങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രോഗികളുടെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ്; മലപ്പുറത്ത് ചികിത്സാ സഹായ തട്ടിച്ചുകാർ പിടിയിൽ

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026