BREAKING NEWS

‘ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ എന്റെ വേദനയും ദുഃഖവും അടക്കിവെച്ചിരിക്കുകയാണ്; എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’; കോൺ​ഗ്രസിലെ പോർവിളികളോടും വിവാദങ്ങളോടും പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസിൽ നിലവിൽ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ശുഭകരമായ പര്യവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസിൽ ഇത്തരം പ്രശ്നങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും അവയെല്ലാം ഒടുവിൽ ശാന്തമായി പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയായതിനാൽ പരസ്യമായ പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളും സ്വാഭാവികമാണ്. എന്നാൽ പരിഹരിക്കേണ്ട കാര്യങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കപ്പെടേണ്ടതും ഡൽഹിയിൽ തീർക്കേണ്ടവ അവിടെ തീർക്കേണ്ടതുമാണെന്നാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. താൻ ഒരു വിഭാഗത്തിന്റെയും പക്ഷം പിടിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിപ്രായം പറയേണ്ട വേദിയിൽ അത് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് വിവാദങ്ങളിൽ പ്രതികരിക്കേണ്ട സാഹചര്യമുണ്ടായതിനെക്കുറിച്ചുള്ള ചോദ്യത്തിന് വൈകാരികമായാണ് തിരുവഞ്ചൂർ മറുപടി നൽകിയത്. ഉമ്മൻചാണ്ടി തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണെന്നും ചെറുപ്പം മുതൽ ഒരുമിച്ച് പ്രവർത്തിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

“സഹോദരങ്ങളേക്കാൾ അടുത്ത ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ എന്റെ വേദനയും ദുഃഖവും അടക്കിവെച്ചിരിക്കുകയാണ്. എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ലെന്നാണ് കരുതുന്നത്,” തിരുവഞ്ചൂർ പറഞ്ഞു.

അധികാരത്തിലേറ്റിയ കേരള ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആ ഉത്തരവാദിത്വം നിറവേറ്റാൻ സഹായിക്കുന്ന നിലപാടുകളായിരിക്കും എല്ലാവരും സ്വീകരിക്കുകയെന്നാണ് പ്രതീക്ഷ. സ്പീക്കർ പദവി ഏറ്റെടുക്കുന്നതിന് മുൻപ് കെപിസിസി അച്ചടക്ക സമിതിയിലെ സ്ഥാനം രാജിവെച്ചതാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ഉണ്ണിത്താന്റെ പരാമർശങ്ങളിൽ തുടങ്ങിയ വിവാദം
ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളോടെയാണ് കോൺഗ്രസിലെ പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാനുവേണ്ടി അടൂരിലെ ശിഷ്യൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി സൂചിപ്പിച്ച് ഉണ്ണിത്താൻ വിമർശിച്ചിരുന്നു.

ഉമ്മൻചാണ്ടിക്കെതിരെ ആക്രമണമുണ്ടായ സമയത്ത് പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സിപിഎം ഉമ്മൻചാണ്ടിയെ പരസ്യമായി വിമർശിച്ചപ്പോൾ പ്രതിരോധിച്ചത് രാജ്മോഹൻ ഉണ്ണിത്താനാണെന്ന നിലപാടുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തി. ഇതോടെ കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാവുകയും പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുങ്ങുകയും ചെയ്തിരിക്കുകയാണ്.

പാതി മയക്കത്തിൽ ചെവിയും വാലും ആട്ടാതെ ചക്കക്കൊമ്പൻ, കുങ്കിയാനകളുമായി ദൗത്യസംഘമെത്തിയതോടെ ഉണർന്നു, അടുത്ത ഡോസുകൾ കൊടുക്കാനായി തയാറെടുക്കുന്നതിനിടെ ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു- സേനാംഗങ്ങൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി- വനം വകുപ്പ്!! വെടിപൊട്ടിച്ച് കാട്ടിലേക്കോടിച്ച ചക്കക്കൊമ്പനെ വീണ്ടും ട്രാക്ക് ചെയ്ത് ദൗത്യസംഘം

BREAKING NEWS
വിവാഹത്തിനു മുൻപ് താൻ രണ്ടുമാസം ​ഗർഭിണിയാണെന്ന് 19 കാരി, പെൺകുട്ടിയെ നിർബന്ധിച്ച് ​വിഷം കഴിപ്പിച്ചു, പിന്നാലെ മർദിച്ചും തലയണകൊണ്ടും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ, ഏഴ് മാസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടത് 84 സ്ത്രീകളും പെൺകുട്ടികളും, ശിരോവസ്ത്രം ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിച്ച ​ഗായ...
26 Nov 2026
BREAKING NEWS
'പുറത്തുപറഞ്ഞാൽ കൊന്നു കളയും'; പൊന്നാനിയിൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; 61കാരന് 54 വർഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും
26 Nov 2026
BREAKING NEWS
പാതി മയക്കത്തിൽ ചെവിയും വാലും ആട്ടാതെ ചക്കക്കൊമ്പൻ, കുങ്കിയാനകളുമായി ദൗത്യസംഘമെത്തിയതോടെ ഉണർന്നു, അടുത്ത ഡോസുകൾ കൊടുക്കാനായി തയാറെടുക്കുന്നതിനിടെ ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു- സേനാംഗങ്ങൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി- വനം വകുപ്പ്!! വെടിപൊട്ടിച്ച് കാട്ടിലേക്കോടിച്ച ചക്കക്കൊമ്പനെ വീണ്ടും ട്രാക്ക് ച...
26 Nov 2026
BREAKING NEWS
മീൻപിടിത്തത്തിനിടെ കടലിൽവച്ച് ഇടിമിന്നലേറ്റു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന മൂന്നുപേർ ചികിത്സയിൽ
26 Nov 2026