BREAKING NEWS

‘പുറത്തുപറഞ്ഞാൽ കൊന്നു കളയും’; പൊന്നാനിയിൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; 61കാരന് 54 വർഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും

· · 1 min read
Share: Copied!

പൊന്നാനി: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വർഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ അതിവേഗ കോടതി. മറവഞ്ചേരി കാടഞ്ചേരി പറപ്പൂത്ത്പറമ്പ് വാഴയിൽവളപ്പിൽ മണികണ്ഠൻ (61) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടി തടവ് അനുഭവിക്കണം.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

അതിവേഗ കോടതി ജഡ്ജി സുബിത ചിറക്കൽ വിചാരണ പൂർത്തിയാക്കിയ കേസിൽ ജഡ്ജി എസ്. ലിഷയാണ് ഹിയറിങ് നടത്തി ശിക്ഷ വിധിച്ചത്.

കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്ന എൻ.എസ്. മനോജ് രജിസ്റ്റർ ചെയ്ത കേസിൽ, അന്നത്തെ കുറ്റിപ്പുറം ഇൻസ്പെക്ടർ പി.കെ. പത്മരാജനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരത് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.സി. പ്രീത പ്രോസിക്യൂഷനെ സഹായിച്ചു.

‘ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ എന്റെ വേദനയും ദുഃഖവും അടക്കിവെച്ചിരിക്കുകയാണ്; എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’; കോൺ​ഗ്രസിലെ പോർവിളികളോടും വിവാദങ്ങളോടും പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

BREAKING NEWS
വിവാഹത്തിനു മുൻപ് താൻ രണ്ടുമാസം ​ഗർഭിണിയാണെന്ന് 19 കാരി, പെൺകുട്ടിയെ നിർബന്ധിച്ച് ​വിഷം കഴിപ്പിച്ചു, പിന്നാലെ മർദിച്ചും തലയണകൊണ്ടും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ, ഏഴ് മാസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടത് 84 സ്ത്രീകളും പെൺകുട്ടികളും, ശിരോവസ്ത്രം ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിച്ച ​ഗായ...
26 Nov 2026
BREAKING NEWS
'ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ എന്റെ വേദനയും ദുഃഖവും അടക്കിവെച്ചിരിക്കുകയാണ്; എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'; കോൺ​ഗ്രസിലെ പോർവിളികളോടും വിവാദങ്ങളോടും പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
26 Nov 2026
BREAKING NEWS
പാതി മയക്കത്തിൽ ചെവിയും വാലും ആട്ടാതെ ചക്കക്കൊമ്പൻ, കുങ്കിയാനകളുമായി ദൗത്യസംഘമെത്തിയതോടെ ഉണർന്നു, അടുത്ത ഡോസുകൾ കൊടുക്കാനായി തയാറെടുക്കുന്നതിനിടെ ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു- സേനാംഗങ്ങൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി- വനം വകുപ്പ്!! വെടിപൊട്ടിച്ച് കാട്ടിലേക്കോടിച്ച ചക്കക്കൊമ്പനെ വീണ്ടും ട്രാക്ക് ച...
26 Nov 2026
BREAKING NEWS
മീൻപിടിത്തത്തിനിടെ കടലിൽവച്ച് ഇടിമിന്നലേറ്റു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന മൂന്നുപേർ ചികിത്സയിൽ
26 Nov 2026