പാലക്കാട്: കല്ലടിക്കോട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കരിമ്പ സ്വദേശി കെഎം ബിനോജി(46)നെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. തലമുടി വെട്ടാനായി തനിയെ ബാർബർ ഷോപ്പിലെത്തിയ 11-കാരനെ ബിനോജ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആദ്യം ഭയന്ന് കുട്ടി വിവരങ്ങൾ ആരോടും പറയാതെ മറച്ചുവയ്ക്കുകയായിരുന്നു.
പിന്നീട് സ്കൂളിലെത്തിയ കുട്ടി വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകർ നൽകിയ വിവര പ്രകാരമാണ് ബിനോജിനെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ആക്രമണത്തിൽ കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉണ്ടെന്നാണ് അറിയുന്നത്.