ചെമ്പ് പാളികളെന്ന് പറഞ്ഞാണ് തനിക്ക് തന്നത്, സ്വർണം പൂശിയിരുന്നോവെന്ന കാര്യം അറിയില്ല, സ്വർണം നഷ്ടപ്പെട്ടതുകൊണ്ടാകാം ദേവസ്വം തന്റെ കയ്യിലത് തന്നത്, സ്വർണപ്പാളി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയോ പ്രദർശന വസ്തുവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളികളാണ്. ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സ്വർണം പൂശിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും...










































