BREAKING NEWS

ചെമ്പ് പാളികളെന്ന് പറഞ്ഞാണ് തനിക്ക് തന്നത്, സ്വർണം പൂശിയിരുന്നോവെന്ന കാര്യം അറിയില്ല, സ്വർണം നഷ്ടപ്പെട്ടതുകൊണ്ടാകാം ദേവസ്വം തന്റെ കയ്യിലത് തന്നത്, സ്വർണപ്പാളി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയോ പ്രദർശന വസ്തുവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാ​ദത്തിൽ പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളികളാണ്. ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സ്വർണം പൂശിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും സ്വർണപ്പാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് തന്ന രേഖകളിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഹസറിനകത്തും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എനിക്ക് തന്നിരിക്കുന്ന സാധനത്തെ അടിസ്ഥാനപ്പെടുത്തിയല്ലേ എനിക്ക് പറയാൻ സാധിക്കൂ. ഗോൾഡ് ഉണ്ടായിരുന്നു എന്ന് ഞാൻ അറിയുന്നത് ഈ സമയത്താണ്. സ്വർണം നഷ്ടപ്പെട്ടത് കൊണ്ടോ കാലഹരണപ്പെട്ടതു കൊണ്ടോ ആയിരിക്കാം ദേവസ്വം സ്വർണം പൂശാൻ തീരുമാനമെടുത്തിരിക്കുന്നത്.

അതൊക്കെ എനിക്ക് പറയാൻ പറ്റുന്ന കാര്യമല്ല. എനിക്ക് തന്നിരിക്കുന്ന കത്തിനകത്ത് ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്- ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണ്ണപ്പാളി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ല. ജയറാം പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ചീത്തയാകാതിരിക്കാൻ പലകയിൽ അടിച്ചിട്ടാണ് കൊണ്ടുവന്നത്. അത് പ്രദർശന വസ്തുവാക്കിയിട്ടില്ല. പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ നടപടിയെടുക്കട്ടെ. ആക്ഷേപങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ആരോപിക്കാം. അതുകൊണ്ട് കാര്യമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026