BREAKING NEWS

ഇവിടെയുള്ള എല്ലാ സിപിഎം നേതാക്കളുടെയും വീട് ഞങ്ങൾക്കറിയാം, ബോംബ് എറിയുമെന്ന് പറഞ്ഞാൽ എറിഞ്ഞിരിക്കും, നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങള്‍ക്കറിയാം, ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കിൽ കണ്ണീർ വീഴ്ത്തിക്കും, കൊലവിളി പ്രസം​ഗവുമായി ബിജെപി നേതാവ്

· · 1 min read
Share: Copied!

കണ്ണൂര്‍:  ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്നാണ് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടിയുടെ ഭീഷണി പ്രസംഗം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നെഞ്ചില്‍ നിന്നും കണ്ണീര്‍ വീഴ്ത്തുമെന്നും അര്‍ജുന്‍ സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചു.

‘എല്ലാ ഉദ്യോഗസ്ഥന്മാരോടും പറയുന്നു. ശക്തമായി തന്നെ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ സിപിഐഎമ്മുകാര്‍ക്കോ സംശയം വേണ്ട. നിങ്ങള്‍ തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങള്‍ തന്നെയായിരിക്കും. ഇവിടെയുള്ള ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകള്‍ ഞങ്ങള്‍ക്കറിയാം. ഓരോരുത്തരുടേയും വീടുകളിലേക്ക് ബോംബെറിയാന്‍ ഞങ്ങള്‍ക്ക് സാധിക്കും.

നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങള്‍ക്കറിയാം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്നും കണ്ണീര്‍ വരുത്താന്‍ സാധിക്കും. അത് ചെയ്യുക തന്നെ ചെയ്യും. പ്രദേശം സമാധാനത്തോടെ പോകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചെയ്യേണ്ടത് ഉദ്യോഗസ്ഥര്‍ ചെയ്യുക. ഇല്ലെങ്കില്‍ ഞങ്ങള്‍ നിയമം കയ്യിലെടുക്കും’, എന്നായിരുന്നു അര്‍ജുന്റെ പ്രസംഗം.

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026