‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നോ നാലോ കെ.എസ്.യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35ഓളം പോലീസുകാർ...









































