ഏകദേശം 61 ലക്ഷം ഇന്ത്യക്കാരുടേത് അടക്കം 487 ദശലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും മറ്റും വാട്‌സാപ്പില്‍ നിന്ന് ചോര്‍ന്നു എന്ന് സൈബര്‍ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിന്റെ ഖ്യാതി അതിന്റെ എന്‍ഡ്ടുഎന്‍ഡ് സാങ്കേതികവിദ്യ ഒക്കെയാണ്. ഈ ആപ് താരതമ്യേന...
ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നും അന്ന്...
ഖത്തര്‍ ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് കാണുന്ന ആദ്യ താരമായിരിക്കുകയാണ് വെയ്ല്‍സ് ഗോളി വെയ്ന്‍ ഹെന്നെസി. എന്നാല്‍, ലോകകപ്പിന്റെ ചരിത്രത്തില്‍ ചുവപ്പ് കാര്‍ഡ് നേടുന്ന മൂന്നാമത്തെ ഗോള്‍കീപ്പറാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ ഈ കീപ്പര്‍. ഇറ്റലിയുടെ ജിയാന്‍ലൂക്ക പഗ്ലിയൂക്കയും ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയുമാണ് ലോകകപ്പില്‍ ചുവപ്പ് കണ്ട്...
ഇത്തവണത്തെ ലോകകപ്പ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല. മലയാളികളുടെ സ്പര്‍ശമേറ്റ മഹാമേളഎന്ന് തന്നെ വിശേഷിപ്പിക്കാണ് ഈ ലോകകപ്പിനെ. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ച്ചക്കാരും വളണ്ടിയര്‍മാരുമായി പങ്കെടുക്കുന്ന വിശ്വമേള. വര്‍ണാഭമായ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം മുതല്‍ സംഘാടനവും മത്സരത്തിന്റെ ആവേശവും വരെ നീളുന്നതാണ്...
റോം : ഇറ്റലിയിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‍സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം...
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ നമീബിയില്‍ നിന്ന് ഇന്ത്യയിലെത്തിക്കുന്ന ചീറ്റപ്പുലികളുടെ വീഡിയോ പുറത്തുവന്നു. നമീബിയയിലെ ദേശീയോദ്യാനത്തില്‍ മരത്തിന് താഴെ വിശ്രമിക്കുന്ന രണ്ട് ചീറ്റപ്പുലികളുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്.
ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ എട്ട് ചീറ്റപ്പുലികളാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം.
വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ...
ടോക്യോ: ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(67) അന്തരിച്ചു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് മരണം. പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം.
ആബെ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ പിന്നിലൂടെ എത്തിയ 41...