ഏകദേശം 61 ലക്ഷം ഇന്ത്യക്കാരുടേത് അടക്കം 487 ദശലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും മറ്റും വാട്‌സാപ്പില്‍ നിന്ന് ചോര്‍ന്നു എന്ന് സൈബര്‍ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിന്റെ ഖ്യാതി അതിന്റെ എന്‍ഡ്ടുഎന്‍ഡ് സാങ്കേതികവിദ്യ ഒക്കെയാണ്. ഈ ആപ് താരതമ്യേന സുരക്ഷിതമാണെന്നാണ് കരുതിപ്പോന്നത്. എന്നാല്‍, റിപ്പോര്‍ട്ട് പ്രകാരം 84 രാജ്യങ്ങളില്‍ നിന്നുള്ള 500 ദശലക്ഷത്തോളം ആളുകളുടെ സ്വകാര്യ ഡേറ്റയാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.
അതേസമയം പുതിയ റിപ്പോര്‍ട്ട് ആശ്രയിക്കുന്നത് പരിശോധിച്ചു നോക്കാന്‍ സാധിക്കാത്ത ചില സ്‌ക്രീന്‍ഷോട്ടുകളെയും മറ്റും ആസ്പദമാക്കിയാണെന്നും, അത്തരം ഒരു ‘ഡേറ്റാ ചോര്‍ച്ച’ വാട്‌സാപില്‍ നടന്നതിന് തെളിവില്ലെന്നും വാട്‌സാപിന്റെ വക്താവ് പ്രതികരിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ചോര്‍ന്ന ഡേറ്റാ സത്യമല്ല എന്നല്ല കമ്പനി പറഞ്ഞിരിക്കുന്നത് എന്നാണ്. വാട്‌സാപില്‍ നിന്ന് ‘ചോര്‍ന്നിട്ടില്ല’ എന്നാണ്.
https://youtu.be/Q0t-S3kqevY
മറിച്ച് ഇവിടെ സംഭവിച്ചിരിക്കുന്നത് ‘സ്‌ക്രാപ്പിങ്’ ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. നേരിട്ട് വാട്‌സാപില്‍ നിന്നല്ലാതെ പല പൊതു വെബ്‌സൈറ്റുകളില്‍ നിന്നും, പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യക്തികളുടെ ഡേറ്റാ ശേഖരിക്കുന്ന പരിപാടിക്കാണ് സ്‌ക്രാപ്പിങ്എന്നു വിശേഷിപ്പിക്കുന്നത്. ഇതും ഉപയോക്താവിന് ശുഭകരമായ വാര്‍ത്തയല്ലെന്നാണ് ടെക്‌നോളജി വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്‌ക്രാപ്പിങ് വാട്‌സാപില്‍ നിയമവിരുദ്ധമാണ്. പരിചയമില്ലാത്ത നമ്പറുകളുമായി ഇടപെടുന്നത് സ്‌ക്രാപ്പിങില്‍ കലാശിച്ചേക്കാം എന്നു പറയുന്നു. ഒരു ഓട്ടോമേറ്റഡ്ടൂളാണ് ഇതിന് ഉപയോഗിക്കുന്നത്.
തെളിവു നല്‍കാന്‍ സൈബര്‍ന്യൂസ് ആവശ്യപ്പെട്ടതിന്‍ പ്രകാരം ഹാക്കര്‍മാര്‍ അമേരിക്കയില്‍ നിന്നുള്ള 1097 പേരുടെയും, യുകെയില്‍ നിന്നുള്ള 817 പേരുടെയും നമ്പറുകള്‍ കൈമാറി. ഇത് വളരെ ചെറിയൊരു സാമ്പിള്‍ ആണ്. എന്നാല്‍, ഈ നമ്പറുകള്‍ യഥാര്‍ത്ഥമാണെന്ന്തങ്ങള്‍ പരിശോധിച്ചറിഞ്ഞെന്ന് റിപ്പോര്‍ട്ട് പറയുന്നു. നമ്പറുകള്‍ മാത്രം ഉപയോഗിച്ചു പോലും പല തരത്തിലുള്ള തട്ടിപ്പുകളും നടത്താമെന്നും പറയുന്നു. ഫിഷിങ് (phishing) ആക്രമണം, മറ്റു തട്ടിപ്പുകള്‍, ആള്‍മാറാട്ടം തുടങ്ങിയ കാര്യങ്ങള്‍ക്കായി നമ്പറുകള്‍ പ്രയോജനപ്പെടുത്തിയേക്കാം.
പുറത്തു വന്ന വിവരം പ്രകാരം 32 ദശലക്ഷം അമേരിക്കക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടുണ്ട്. ഇതിന് 7000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ബ്രിട്ടണില്‍ നിന്നുള്ളവരുടെ ഡേറ്റയ്ക്ക് വില 2500 ഡോളറാണെങ്കില്‍, ജര്‍മ്മന്‍കാരുടെ ഡേറ്റയ്ക്ക് 2000 ഡോളറും വിലയിട്ടിരിക്കുന്നു. ഈജിപ്ത്, ഇറ്റലി, സൗദി അറേബ്യ, ഫ്രാന്‍സ്, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഡേറ്റയാണ് പുറത്തായത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാരുടെ ഡേറ്റ പുറത്തായിട്ടില്ലെന്നായിരുന്നു വിവരം. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 61 ലക്ഷംഇന്ത്യക്കാരുടെ ഡേറ്റയും ചോര്‍ന്നിട്ടുണ്ട്.
ഓരോരുത്തര്‍ക്കും തങ്ങളുടെ ഡേറ്റാ ചോര്‍ന്നോ എന്നു പരിശോധിക്കാനുള്ള സംവിധാനം സൈബര്‍ന്യൂസ് ഒരുക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. ഇത് പ്രയോജനപ്പെടുത്തുന്നവര്‍ സ്വന്തം റിസ്‌കില്‍ ആയിരിക്കണം അത് ചെയ്യേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കില്‍മൊബൈല്‍ നമ്പറോ, ഇമെയില്‍ ഐഡിയോ നല്‍കിയാല്‍ മതിയെന്ന് സൈബര്‍ന്യൂസ് പറയുന്നു. ഇതാ en¦v: https://cybernews.com/personal-data-leak-check/