Tag: world

യുഎസിലെ ജയിലില്‍ കഴിയുന്ന രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് നാടുകടത്തും

വാഷിങ്ടന്‍ : യുഎസിലെ ജയിലില്‍ കഴിയുന്ന രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും. ഈയാഴ്ച പഞ്ചാബിലെ അമൃത്‌സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയയ്ക്കുന്നത്. യുഎസില്‍ അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 1739 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന...

അണുനാശിനി തളിക്കുന്നത് കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യസംഘടന

പൊതുസ്ഥലങ്ങളിലും വീഥികളിലും അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യസംഘടന. കൂടാതെ ആരോഗ്യപരമായ ചില അപകടങ്ങള്‍ ഇതു മൂലം മനുഷ്യര്‍ക്കുണ്ടാകുമെന്നും ലോകാരോഗ്യസംഘടന(WHO)മുന്നറിയിപ്പ് നല്‍കി. തെരുവുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി...

ഭീകരന്‍ എത്തിയത് അമ്മമാരെയും കുഞ്ഞുങ്ങളെയും കൊല്ലാന്‍ ; രണ്ട് നവജാത ശിശുക്കളെയും അമ്മമാരെയും നഴ്‌സുമാരെയും ഉള്‍പ്പെടെ 24 പേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ ആശുപത്രി ആക്രമിച്ച ഭീകരര്‍ രണ്ട് നവജാത ശിശുക്കളെയും അമ്മമാരെയും നഴ്‌സുമാരെയും ഉള്‍പ്പെടെ 24 പേരെ വെടിവച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടലില്‍നിന്നു വിമുക്തമായിട്ടില്ല കാബൂള്‍ നിവാസികള്‍. കാബൂളിലെ ദഷത് ഇ ബറാച്ചി ആശുപത്രിയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അമ്മമാരെയും കുഞ്ഞുങ്ങളെയും...

ഇന്ത്യയുമായി നല്ല ബന്ധം, മോഡി തന്റെ നല്ല സുഹൃത്ത്; ഇന്ത്യയ്ക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യക്ക് കൊവിഡ് ചികിത്സയ്ക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. 'ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അറിയിക്കുകയാണെന്നും' ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍...

‘കള്ളം, ചതി, മൂടിവയ്ക്കലുകള്‍’ എന്നിവയ്ക്കു ചൈനീസ് സര്‍ക്കാരിനോട് കണക്കു പറയിക്കുമെന്ന് യുഎസ്

വാഷിങ്ടന്‍ : ലോക രാജ്യങ്ങളെ കോവിഡ് മഹാമാരിയിലേക്കു കൊണ്ടുതള്ളിയ ചൈനീസ് സര്‍ക്കാരിനോട് അവരുടെ 'കള്ളം, ചതി, മൂടിവയ്ക്കലുകള്‍' എന്നിവയ്ക്കു കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍. ഇതിനായി സെനറ്റര്‍ ടോം ടില്ലിസ് 18 ഇന പദ്ധതി പുറത്തുവിട്ടു. ഇന്ത്യയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍...

ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് പുറത്തുവന്നത്..ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് യുഎസ്

വാഷിങ്ടന്‍: ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയന്‍. ആഗോളതലത്തില്‍ രണ്ടരലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്കുപിന്നിലും ചൈനയാണെന്ന യുഎസ് ആരോപണത്തെ മുന്‍നിര്‍ത്തിത്തന്നെയാണ് ബ്രയന്റെ ഈ വാക്കുകള്‍. ഇനിയും ചൈനയില്‍നിന്ന്...

113 വയസ്സുകാരി പൊരുതി തോല്‍പ്പിച്ചത് കൊറോണയെന്ന മഹാമാരിയെ..!

മാഡ്രിഡ്: 113 വയസ്സുകാരി പൊരുതി തോല്‍പ്പിച്ചത് കൊറോണയെന്ന മഹാമാരിയെ..! പ്രായാകൂടുതല്‍ ഉള്ളവരെ കൊറോണ ഗുരുതരമായി ബാധിക്കുമ്പോള്‍ സ്‌പെയിനിലെ ഏറ്റവും പ്രായംകൂടിയ വനിത വൈറസിനെ തോല്‍പ്പിച്ചിരിക്കുകയാണ്. വെറുതെ പൊരുതുകയായിരുന്നില്ല, ആ മഹാമാരിശയ പൊരുതി തോല്‍പ്പിച്ചു ജീവിതത്തില്‍ നിന്ന്. 113 വയസ്സുകാരി മരിയ ബ്രന്യാസ് കോവിഡ്...

കൊറോണ പരിശോധനാ ഫലം 15 മിനിറ്റിനുള്ളില്‍; ആഴ്ചയില്‍ നാല് ലക്ഷം പരിശോധന

ടോക്കിയോ : കൊറോണ പരിശോധനാ ഫലം 15 മിനിറ്റിനുള്ളില്‍ അറിയാന്‍ കഴിയുന്ന സംവിധാനവുമായി ജപ്പാന്‍. ജപ്പാനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,000 കടന്നതോടെ രോഗസാന്നിധ്യം അതിവേഗം തിരിച്ചറിയാനുള്ള ആന്റിജന്‍ ടെസ്റ്റിലേക്കു മാറുകയാണ് ജപ്പാന്‍. തദ്ദേശീയമായ വികസിപ്പിച്ച രാജ്യത്തെ ആദ്യ ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ജപ്പാന്‍...
Advertismentspot_img

Most Popular

G-8R01BE49R7