വാഷിങ്ടന്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയൊന്ന് ലക്ഷം കടന്നു. ഇതുവരെ 61,49,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,70,500 ആയി. യുഎസില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. മരണം 1,05,548.
ബ്രസീലില്‍ രോഗബാധിതര്‍ അഞ്ചുലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 28,834 ആയി. ഒരു ദിവസം...
കോവിഡ്19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍...
പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം ചൈനയില്‍ 28 ആയി. ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയില്‍ വീണ്ടും ഭീതി പടരുന്നു. 28 കേസുകളില്‍ 22 ഉം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വുഹാനിലാണ്.
82993 കോവിഡ് രോഗികളാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്....
ജനീവ: കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍, രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിച്ചാല്‍ 'ഉടനടി രണ്ടാമത്തെ കൊടുമുടി' നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള ലോകരാഷ്ട്രങ്ങളുടെ നടപടിയെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്റെ മുന്നറിയിപ്പ്.
ലോകം...
വാഷിങ്ടന്‍: കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടുമൊരു ആണവായുധ പരീക്ഷണത്തിനൊരുങ്ങി യുഎസ്. 1992ലാണ് അവസാനമായി യുഎസ് ആണവ പരീക്ഷണം നടത്തിയത്. 1991–92 സമയത്ത് ജുലിന്‍ സീരീസ് എന്ന പേരില്‍ ഏഴു തുടര്‍ പരീക്ഷണങ്ങളാണു ഗവേഷകര്‍ നടത്തിയത്. ഇതിനു പിന്നാലെ ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് രാജ്യാന്തര തലത്തില്‍...
ന്യൂഡല്‍ഹി : മനുഷ്യരില്‍ നടത്തിയ പ്രഥമ പരീക്ഷണത്തില്‍ കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്നു റിപ്പോര്‍ട്ട്. ആഡ്5–എന്‍കോവ് വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റി'ലെ ലേഖനത്തിലുണ്ട്.
ചൈനയിലെ ജിയാങ്‌സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെങ്ചായ്...
ന്യൂയോര്‍ക്ക്: വീഡിയോ കോളില്‍ ഇരുപതോളം പേര്‍ നോക്കിനില്‍ക്കെ മകന്‍ അച്ഛനെ കുത്തിക്കൊന്നു.
അമേരിക്കയിലെ ന്യുയോര്‍ക്കിലാണ് സംഭവം. സൂം വീഡിയോ ചാറ്റില്‍ ഇരുപതോളം പേരുമായി സംസാരിക്കുന്നതിനിടെ തോമസ് സ്‌കള്ളി പവര്‍ എന്ന യുവാവാണ് പിതാവ് ഡ്വെയറ്റ് പവറിനെ കൊന്നത്. പിതാവിനെ കൊന്ന ശേഷം തോമസ് സ്‌കള്ളി ജനലിലൂടെ...