കോവിഡ് കുതിക്കുന്നു; ഒരു ദിവസം 30,000 പേര്‍ക്ക് ഈ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്

വാഷിങ്ടന്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയൊന്ന് ലക്ഷം കടന്നു. ഇതുവരെ 61,49,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,70,500 ആയി. യുഎസില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. മരണം 1,05,548.

ബ്രസീലില്‍ രോഗബാധിതര്‍ അഞ്ചുലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 28,834 ആയി. ഒരു ദിവസം 30,000 പേര്‍ക്കാണു രാജ്യത്തു രോഗം ബാധിച്ചത്. ബ്രിട്ടനില്‍ 38,376 പേരും ഇറ്റലിയില്‍ 33,340 പേരും ഫ്രാന്‍സില്‍ 28,771 പേരുമാണ് ഇതുവരെ മരിച്ചത്.

Follow us: latest news ; pathram online news

Similar Articles

Comments

Advertismentspot_img

Most Popular