കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നില്ല; 63.6 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3.77 പേര്‍ മരണമടഞ്ഞു, ഇന്ത്യയില്‍ രണ്ടു ലക്ഷം രോഗികള്‍

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,366,193 ആയി. 377,437 പേര്‍ മരണമടഞ്ഞു. 29 ലക്ഷം പേര്‍ രോഗമുക്തരായി. മുപ്പതരലക്ഷം പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,500 ഓളം പേര്‍ മരണമടഞ്ഞു. അമേരിക്ക, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. ബ്രിട്ടണിലും അമേരിക്കയിലും ഇന്ത്യയിലും മരണ സംഖ്യ 200നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ ഇതിനകം പതിനെട്ടര ലക്ഷത്തില്‍ ഏറെ പേര്‍ രോഗബാധിതരായി. 1,06,925 പേര്‍ മരിച്ചു. ബ്രസീലില്‍ അഞ്ചേകാല്‍ ലക്ഷമാണ് രോഗബാധിതര്‍. മരണസംഖ്യ 30,000 കടന്നു. റഷ്യയില്‍ നാലു ലക്ഷത്തില്‍ ഏറെ പേര്‍ രോഗികളായി. 4800 പേര്‍ മരണമടഞ്ഞു.

സ്‌പെയിനില്‍ 2.86 ലക്ഷം രോഗികളുണ്ട്. 27,000 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 2.76 ലക്ഷത്തിനു മുകളില്‍ പേര്‍ക്ക് മരാഗം സ്ഥിരീകരിച്ചു. 39,000 പേര്‍ മരണമടഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടണിലാണ്.

ഇറ്റലിയില്‍ 2.33 ലക്ഷത്തിലേറെ രോഗികളൂം 33,475 മരണങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ 1.98,300 രോഗികളും 5,600 മരണങ്ങളും സംഭവിച്ചു. ഫ്രാന്‍സില്‍ 1.89 ലക്ഷത്തോളം രോഗികളുണ്ട്. 28,800 ഓളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ജര്‍മ്മനിയില്‍ 1.83 ലക്ഷം രോഗികളും 8,600 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പെറുവില്‍ 1.70 ലക്ഷം രോഗികളുണ്ട്. 4,600 പേര്‍ മരണപ്പെട്ടു. മെക്‌സിക്കോയിലും രോഗികളുടെ എവരും മരണനിരക്കും ഉയരുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിടവാങ്ങുന്ന കൊവിഡ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പിടിമുറുക്കുകയാണെന്ന സൂചനയുമുണ്ട്.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular