Tag: world

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിൽ; മുന്നറിയിപ്പുമായി ചൈന

വാഷിങ്ടൻ : വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്...

‘കോവിഡ് യുദ്ധത്തിൽ യുഎസ് നല്ല നിലയിൽ; ഇന്ത്യയിൽ ഭയങ്കര പ്രശ്നം’

വാഷിങ്ടൻ : വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണു നടത്തുന്നതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിലാണെന്നും ചൈനയിൽ വലിയ തോതിൽ കൊറോണ വൈറസ് തിരിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. ‘മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നാണു ഞാൻ കരുതുന്നത്. മറ്റേതൊരു...

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ പുതിയ ഭൂപടം പുറത്തിറക്കി

ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ പുതിയ ഭൂപടം പുറത്തിറക്കി. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും സ്വന്തമാണെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഭൂപടം പുറത്തിറക്കായത്. ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്താന്‍ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ്...

അഫ്ഗാനന്‍ ജയിലില്‍ തീവ്രവാദി ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഐ.എസ്. ഭീകരനെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി കല്ലുകെട്ടിയപുരയില്‍ ഇജാസ് എന്ന കെ.പി. ഇജാസ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 10...

അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന് അടച്ച സ്‌കൂള്‍ തുറന്ന ആദ്യദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിക്കും സ്റ്റാഫിനും കോവിഡ്

അമേരിക്കയില്‍ വ്യാപകമായ കൊറോണ വൈറസിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വിദ്യാലയം തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ആദ്യദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിക്കും മറ്റൊരു സ്റ്റാഫിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യാനയിലെ ഗ്രീന്‍ഫീല്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ ഗ്രീന്‍ഫീല്‍ഡ് സെന്‍ട്രല്‍ ജൂനിയര്‍ ഹൈസ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത് ജൂലൈ 30ന്...

കോവിഡ് വാക്‌സിന്‍; 17 ഇടങ്ങളില്‍ 18 വയസ്സിനു മുകളിലുള്ള 1,600 പേരില്‍ പരീക്ഷണം, ആദ്യദിനം ഒരു ഡോസും 29 ാം ദിവസം അടുത്ത ഡോസും അവസാന ഘട്ടം ഇന്ത്യയില്‍ അനുമതി നല്‍കി

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. കോവിഡ് 19 വിഷയ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ വിലയിരുത്തിയ ശേഷം...

കൊറോണവൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ചത് വലിയ മാറ്റം

ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണ് മനുഷ്യന്റെ ഇടപെടലുകള്‍. വാഹനങ്ങളും നിര്‍മാണപ്രവൃത്തികളും വ്യവസായങ്ങളും തുടങ്ങി കാണികള്‍ കൂടുതലുള്ള കായിക മത്സരങ്ങള്‍ വരെ ഭൂമിക്കടിയിലേക്ക് കമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, കോവിഡിന്റെ വരവ് ഇതിനും മാറ്റമുണ്ടാക്കിയിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഭൂമിക്കടിയിലും കൂടുതല്‍ സമാധാനമുണ്ടായിരിക്കുകയാണ്. ഭൂമിയിലെ...

ആദ്യം വാക്‌സിന്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ;കൂട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി റഷ്യ

മോസ്‌കോ: ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ നടപ്പാക്കാന്‍ റഷ്യ. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്‌സിനുകളിലൊന്ന് ക്ലിനിക്കല്‍ ട്രയല്‍ (മനുഷ്യരിലെ പരീക്ഷണം) വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ വ്യക്തമാക്കി. മോസ്‌കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്....
Advertismentspot_img

Most Popular

G-8R01BE49R7