Tag: world

ചൈനയ്ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം തുടങ്ങി ഇരുപതോളം ഉല്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും

ഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൊതിച്ച് അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയ ചൈനയ്ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ കടിഞ്ഞാണ്‍ ലക്ഷ്യമിട്ട് ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ്...

ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്;

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്. തിങ്കളാഴ്ച വൈകിട്ട് 5.50 നാണ് സംഭവം, വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും ചെയ്തു. വൈറ്റ്...

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ...

വന്യമൃഗങ്ങള്‍ അല്ല രോഗാണു വാഹകര്‍; മനുഷ്യര്‍ക്കൊപ്പം ജീവിക്കുന്ന മൃഗങ്ങളെന്ന് പഠനം

വുഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് രോഗാണു വാഹകരായ വന്യമൃഗങ്ങള്‍. മനുഷ്യരിലേക്ക് പകര്‍ന്നാല്‍ അപകടകാരികളാകാവുന്ന നിരവധി രോഗാണുക്കള്‍ വന്യമൃഗങ്ങളിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ രോഗാണു വാഹകരായ മൃഗങ്ങള്‍ കൂടുതലുള്ളത് കാടുകളേക്കാള്‍ മനുഷ്യര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തുടരുന്ന ജീവികള്‍ക്കാണെന്ന് യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍...

മടുത്തു; യുഎസ് പൗരത്വം ഉപേക്ഷിച്ച് നിരവധി പേര്‍

വാഷിങ്ടന്‍: അമേരിക്കയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലുള്ള അസംതൃപ്തി മൂലം നിരവധി പേര്‍ യുഎസ് പൗരത്വം ഉപേക്ഷിക്കുന്നുവെന്നു റിപ്പോര്‍ട്ട്. 2020 ന്റെ ആദ്യ ആറു മാസത്തില്‍ 5,800 അമേരിക്കക്കാരാണ് പൗരത്വം വേണ്ടെന്നുവച്ചത്. 2019-ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ ആകെ എണ്ണം 2072 ആയിരുന്നു. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബാംബ്രിജ്...

ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ; കൊവിഡിനെ പിടിച്ചുകെട്ടി ഈ രാജ്യം

ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ പിന്നിട്ട് ന്യൂസിലാൻഡ്. കഴിഞ്ഞ ആര് മാസത്തിലധികമായി ലോക രാഷ്ട്രങ്ങളെ കാർന്നു തിന്നുകയാണ് കൊവിഡ്. പല രാജ്യങ്ങളും കൊവിഡിനെ പിടിച്ചുകെട്ടാൻ പ്രയാസപ്പെടുമ്പോൾ വെറും 65 ദിവസങ്ങൾകൊണ്ടാണ് ന്യൂസിലാൻഡ് കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപിച്ചത്. ഫെബ്രുവരി...

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം; അതിശക്തമായ കോവിഡ് രണ്ടാം തരംഗം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

മെച്ചപ്പെട്ട പരിശോധന നടത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാനുള്ള ബ്രിട്ടന്റെ തീരുമാനം വന്‍ തിരിച്ചടിയാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ, രോഗ നിര്‍ണയ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആദ്യ തരംഗത്തേക്കാൾ ഗുരുതരമായ കോവിഡിന്റെ രണ്ടാം തരംഗമാണ് മഞ്ഞുകാലത്ത് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെയും...

ചൈനയിൽ പുതിയ വൈറസ്: വില്ലനായി ചെള്ളുകള്‍; 7 മരണം, 60 പേർക്ക് രോഗം

ബെയ്ജിങ്: കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ബാധിച്ച് ഏഴു പേർ മരിച്ചതായും 60 പേർക്ക് രോഗം ബാധിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെർ ഫിവർ വിത്ത് ത്രോംബോസൈറ്റോഫീനിയ...
Advertismentspot_img

Most Popular

G-8R01BE49R7