Tag: USA

ഇന്ത്യയ്ക്ക് ട്രംപിന്റെ ഭീഷണി: കൊറോണ പ്രതിരോധ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും

വാഷിങ്ടന്‍ : കൊറോണ പ്രതിരോധ മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു....

കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ വെളിപ്പെടുത്തല്‍: 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍

ന്യൂജഴ്‌സി: കൊറോണ രോഗകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍. രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍ പറഞ്ഞു. കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി, അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളം...

ഇതു ഭയാനകമാണ്, യുഎസ് ആശുപത്രിയിലെ ഭീകരകാഴ്ചകള്‍ പുറത്തുവിട്ട് സിഎന്‍എന്‍

ന്യൂയോര്‍ക്ക്: ബ്രൂക്‌ലിനിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി റൂം. 40 മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയാഘാതമുണ്ടായത് ആറ് രോഗികള്‍ക്ക്. നിമിഷങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ മരണത്തിനു കീഴടങ്ങി. ഗുരുതര രോഗികള്‍ക്കു വേണ്ടി മാത്രം മുഴങ്ങാറുള്ള ഹോസ്പിറ്റല്‍ അലര്‍ട്ട് സിസ്റ്റത്തില്‍ നിന്നള്ള 'കോഡ് 99' ന്റെ ശബ്ദം ഒരു മണിക്കൂറിനുള്ളില്‍...

കൊറോണ: അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണം ആയിരത്തിലേറെ

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരണം 5,000 ത്തിലേക്ക് നീങ്ങുന്നു. രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കഴിഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 2,15,000 ആണ്. മരണമടഞ്ഞവരുടെ എണ്ണം 4,669...

കൊറോണ ; പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂയോര്‍ക്ക് : കൊറോണ് ബാധിച്ച് യുഎസില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...

യുഎസില്‍ മരണസംഖ്യ 2475 ആയി, ഒറ്റ ദിവസം 255 പേര്‍ കീഴടങ്ങി ; രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, നിയന്ത്രണങ്ങള്‍ 30 ദിവസം കൂടി നീട്ടി

വാഷിങ്ടന്‍: കൊറോണ രോഗബാധിതര്‍ കുതിച്ചുയരുന്ന അമേരിക്കയില്‍ മരണം 2475 കവിഞ്ഞു. ഇന്നലെ മാത്രം 255 പേര്‍ മരണത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണ വൈറസിന്റെ ഗൗരവം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍...

കൊറോണ ‘അത്ഭുത മരുന്ന്’: കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കൊറോണ....

കൊറോണ; ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

വാഷിങ്ടന്‍ : കൊറോണ മഹാമാരിയില്‍ ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകള്‍. 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തത് ചൈന കാരണമാണെന്നാണ് ആരോപണം. വാഷിങ്ടന്‍...
Advertismentspot_img

Most Popular

G-8R01BE49R7