Tag: USA

കൊറോണ ‘അത്ഭുത മരുന്ന്’: കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കൊറോണ....

കൊറോണ; ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

വാഷിങ്ടന്‍ : കൊറോണ മഹാമാരിയില്‍ ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകള്‍. 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തത് ചൈന കാരണമാണെന്നാണ് ആരോപണം. വാഷിങ്ടന്‍...

കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അമേരിക്കയിലെ ക്വീന്‍സില്‍ ആണ് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക്...

ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇരു രാജ്യങ്ങളും ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്നും പ്രസ്താവന പറയുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള...

വിദഗ്ധ ചികിത്സയ്ക്കായി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയി. ഏറെനാളായി വൃക്കരോഗത്തിനു ചികിത്സയിലാണ് അദ്ദേഹം. മേയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടര്‍ന്നുള്ള പതിവുപരിശോധനയ്ക്കാണ് അമേരിക്കയിലേക്കു പോയതെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് എന്‍.ഡി.എ. സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കേണ്ടത് ജെയ്റ്റ്ലിയാണ്....

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു. യു.എസിന്റെ 41 -ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ് സീനിയര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗം ആയിരുന്ന അദ്ദേഹം 1989...

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 കോടി നല്‍ക്കുമെന്ന അമേരിക്ക

വാഷിങ്ടണ്‍: 2008 ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചു. 5 മില്യണ്‍ ഡോളര്‍(35 കോടിയിലധികം രൂപ) ആണ് ഇനാം. ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ്...
Advertismentspot_img

Most Popular

G-8R01BE49R7