Tag: uae

കൊറോണ; യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം നല്‍കി സൗദി

ദുബായ് : യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങമെന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി. അല്‍ബത്താ അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് മടങ്ങാം. ബഹ്‌റൈനുള്ള സൗദി പൗരന്മാര്‍ക്കും...

മുങ്ങിയവര്‍ക്ക് കുരുക്ക് വീഴുന്നു; യുഎഇയില്‍നിന്ന് 15,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയവരില്‍ ഭൂരിഭാഗവും മലയാളികള്‍

ദുബായിലെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. അതില്‍ 55 ശതമാനം മലയാളികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അതുകൊണ്ടുതന്നെ യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ ഒട്ടേറെ മലയാളികള്‍ കുടുങ്ങും. യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണ്. ഇതില്‍ മലപ്പുറം, പാലക്കാട്,...

യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിക്കും; റുപേ കാര്‍ഡിന്റെ ഗള്‍ഫിലെ ഉദ്ഘാടനവും ഇന്ന്; മോദി ഇന്ന് അബുദാബിയില്‍; നാളെ ബഹറൈനിലേക്ക്

അബുദാബി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗള്‍ഫ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം. ഫ്രാന്‍സില്‍നിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. വെള്ളിയാഴ്ച രാത്രി 9.45-ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ചയാണ്. യു.എ.ഇ. ഭരണനേതാക്കളുമായി അദ്ദേഹം ചര്‍ച്ചനടത്തും. ഹോട്ടല്‍ എമിറേറ്റ്സ്...

മോദി വീണ്ടും യുഎഇയിലേക്ക്…

ദുബായ്: രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ അബുദാബിയില്‍ ഔദ്യോഗികതലത്തില്‍ ഒരുക്കങ്ങള്‍ സജീവമായി. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ...

ഇനി കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ എളുപ്പം; പുതിയ നിയമം ഇങ്ങനെ…!!! ആവശ്യമായ രേഖകള്‍ ഇതാണ്…

യു.എ.ഇ.യില്‍ കുടുംബത്തെ കൊണ്ടുവരാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം പരിഷ്‌കരിച്ചു. പുതിയ നിയമപ്രകാരം എല്ലാ തൊഴില്‍ മേഖലയിലുള്ളവര്‍ക്കും കുടുംബത്തെ യു.എ.ഇ.യില്‍ താമസവിസയില്‍ കൊണ്ടുവരാം. ശമ്പളം 4000 ദിര്‍ഹമോ അല്ലെങ്കില്‍ 3000 ദിര്‍ഹവും താമസസൗകര്യമോ ഉണ്ടായാല്‍ മതി. യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് പുതിയ...

യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്ക്

ദുബായ്: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം. മികച്ച സേവനം...

യുഎഇയിലേക്കുള്ള വിമാന യാത്രാനിരക്ക് കുറഞ്ഞേക്കും

കുറഞ്ഞ നിരക്കില്‍ ഇന്ത്യ- യു എ ഇ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന. ഇതോടെ ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

മാര്‍പ്പാപ്പയ്ക്ക് രാജകീയ സ്വീകരണം; വിശ്വമാനവ സാഹോദര്യ സമ്മേളനത്തിന് തുടക്കം

അബുദാബി: പ്രവാസലോകത്തിന് ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച് വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയില്‍ എത്തി. ഞായറാഴ്ച രാത്രി വന്നിറങ്ങിയ മാര്‍പ്പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ...
Advertismentspot_img

Most Popular

G-8R01BE49R7