Tag: cinema

സര്‍ക്കാരിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. എ...

ശബരിമല കയറുമോ…? അരുന്ധതി പറയുന്നു

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി അരുന്ധതി രംഗത്തെത്തി. ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കിയ അരുന്ധതി മല കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിലപാടിലാണ്. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ലെന്നതിനാലാണ് നിലപാടെന്നും...

സ്ത്രീ സംരക്ഷണത്തിനായി ഉടമ്പടിയുണ്ടാകണം

രാജ്യത്ത് മീ ടു വിവാദം കത്തികയറുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് താരം രവീണ ടണ്ടന്‍. സ്ത്രീ സംരക്ഷണത്തിനായി രാജ്യത്ത് പ്രത്യേക ഉടമ്പടികള്‍ ഉണ്ടാകണമെന്ന് രവീണ ടണ്ടന്‍. ബോളിവുഡ്ഡിലെ ലൈംഗികാരോപണ വിവാദങ്ങളോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു രവീണ. സിനി ആന്റ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗമാണ് താരം....

അമ്മയുടെ ചോര ഡബ്ല്യുസിസി ഊറ്റിക്കുടിക്കുന്നു; മൂന്നു പേര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്നും ബാബുരാജ്

കൊച്ചി: അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന്‍ ബാബു രാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണെന്ന് ബാബുരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അര്‍ത്ഥത്തിലാണ്...

ദിലീപ് ഇപ്പോള്‍ അമ്മയില്‍ ഇല്ല; നടിമാരെന്ന് വീണ്ടും എടുത്തു വിളിച്ച് മോഹന്‍ലാല്‍; വനിതകളുടെ പ്രശ്‌നം തീര്‍ക്കാന്‍ കെപിഎസി ലളിതയും സംഘവും

കൊച്ചി: നടന്‍ ദീലീപ് എം.എം.എം.എയില്‍ നിന്ന് രാജിവച്ചതായി പ്രസിഡന്റ് മോഹന്‍ലാല്‍. ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എ അവെയ്ലബിള്‍ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും...

‘അമ്മ’യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ഇന്ന് ; ഭിന്നത പരിഹരിക്കാനും മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ ലഭ്യമായ അംഗങ്ങളെ ഉള്‍പ്പെടുത്തി മോഹന്‍ലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ 'അമ്മ'യിലെ അംഗങ്ങള്‍...

സിദ്ദിഖിന്റെ പത്രസമ്മേളനം തിരിച്ചടിയായി; പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാതെ പരിഹരിക്കാന്‍ നീക്കം

കൊച്ചി: സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്രശ്രമങ്ങളുമായി നടീനടന്മാരുടെ സംഘടനയായ 'അമ്മ'. ജനറല്‍ബോഡി യോഗം ഉടനെ വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. പ്രസിഡന്റ് മോഹന്‍ലാലിനും ഈ അഭിപ്രായംതന്നെയാണെന്നാണ് സൂചന. ഡബ്ല്യു.സി.സി. ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പിന്നാലെ വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദിഖും രംഗത്തുവന്നത്...

രേവതിക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍

കോഴിക്കോട്: വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പത്രസമ്മേളനത്തിനിടെ രേവതി പരമാര്‍ശിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ രേവതിക്കെതിരെ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ്. പരാതി നിലനില്‍ക്കുന്നതാണെന്നു ബോധ്യപ്പെട്ടാല്‍ രേവതിക്ക് നോട്ടിസയച്ച് വിളിച്ചുവരുത്തി മൊഴിയെടുക്കും. സംഭവത്തില്‍ സാക്ഷികളായവരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നും...
Advertismentspot_img

Most Popular

G-8R01BE49R7