കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്ത് കൈ കോർക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി. സൈനിക അഭ്യാസം, പ്രതിരോധം. പരിശീലനം, എന്നിവയിൽ സഹകരിക്കാൻ ധാരണയായി. പ്രതിരോധ രംഗത്തെ വൈദഗ്ധ്യം കൈമാറാനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻറെ ക്ഷേമം ഉറപ്പാക്കിയതിനു പ്രധാനമന്ത്രി അമീറിനോടു നന്ദി പറഞ്ഞു. കുവൈറ്റിൻറെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിൻറെ വലുതും ഊർജസ്വലവുമായ സംഭാവനകളെ അമീർ അഭിനന്ദിച്ചു.
സ്വന്തം പേരില് 22 ഏക്കർ, എരുമേലിയിൽ 16 ഏക്കർ റബർ എസ്റ്റേറ്റ്, പിതാവിന്റെ സ്വത്തുക്കൾ വേറെ, അമ്മാവനേയുെ അനിയനേയും കൊലപ്പെടുത്തിയത് 15 സെന്റ് സ്ഥലത്തിനുവേണ്ടി, അനിയനെ കൊലപ്പെടുത്താൻ കാരണം വില്ല പണിത് വിൽക്കുന്നത് എതിർത്തു, നാളെ ചിലത് പത്രത്തിൽ വാർത്തയാകുമെന്നും പ്രതി സഹോദരിയോട്- കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം ഇങ്ങനെ
അതേ സമയം മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാർഡാണ് സിവിലിയൻ ബഹുമതി. മുമ്പ് ബിൽ ക്ലിൻറൺ, ജോരർജ് ബുഷ് എന്നീ നേതാക്കൾക്കും ഈ അവാർഡ് ലഭിച്ചിരുന്നു. കുവൈത്ത് സന്ദർശിക്കാനെത്തിയ മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. ബയാൻ പാലസിൽ അദ്ദേഹത്തിന് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ചടങ്ങിൽ കുവൈറ്റ് അമീറും പങ്കെടുത്തു.
അറേബ്യൻ മേഖലയിലെ ഫുട്ബോൾ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൻറെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി മോദി പങ്കെടുത്തിരുന്നു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈറ്റിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈറ്റ് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതിൽ 24 പേർ മലയാളികളും ആയിരുന്നു.