Tag: sports

പൃഥ്വി ഷായ്ക്ക് പകരം ഹിറ്റ്മാനെ ഓപ്പണറാക്കണം

അഡ്ലെയ്ഡ്: ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരം ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഓപ്പണറാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. പൃഥ്വി ഷായ്ക്ക് പരിക്കേറ്റത് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തിന് അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി. ഇതോടെ...

ഇത്തവണ ടെസ്റ്റ് പരമ്പര നേടാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഇനി ഒരിക്കലും ജയിക്കാനാകില്ലെന്ന് ഇതിഹാസതാരം

അഡ്ലെയ്ഡ്: ഇത്തവണ ടെസ്റ്റ് പരമ്പര നേടാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഇനി ഒരിക്കലും കങ്കാരുക്കളുടെ നാട്ടില്‍ ജയിക്കാനാകില്ലെന്ന് ഇതിഹാസതാരം. ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടാനുള്ള തയ്യാറെടുപ്പുകളിലാണ് കോലിപ്പട. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ടീം സമീപകാലത്തെ ഏറ്റവും ദുര്‍ബല ഓസീസ് സംഘമാണെന്നതും ഇന്ത്യ മികച്ച ഫോമിലാണ്...

ധോണിയെ അനുകരിച്ച് റഷീദ് ഖാന്റെ ഹെലികോപ്റ്റര്‍ ഷോട്ട് (വീഡിയോ കാണാം

ഷാര്‍ജ: ധോണിയെ അനുകരിച്ച് റഷീദ് ഖാന്റെ ഹെലികോപ്റ്റര്‍ ഷോട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ പേരിലാണ് ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമായത്. പിന്നീട് പല താരങ്ങളും ഈ ഷോട്ട് അനുകരിച്ചു. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി കളിക്കുന്ന അഫ്ഗാന്‍ താരം...

പൃഥ്വി ഷാ ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിക്കില്ല

സിഡ്നി: ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിക്കില്ല. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പൃഥ്വി ഷായുടെ അഭാവത്തില്‍ മുരളി വിജയ്- കെ.എല്‍ രാഹുല്‍ സഖ്യം...

ഓസ്‌ട്രേലിയന്‍ കളിക്കാര്‍ കളിയെ വഞ്ചിക്കുന്നവരാണെന്നും സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പാരമ്പര്യത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ജയിക്കാനായി എന്തും ചെയ്യുക എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് രീതിയ്‌ക്കെതിരെയാണ് ഗവാസ്‌കര്‍ അഞ്ഞടിച്ചത്. കളി ജയിക്കാനായി പലപ്പോഴും അതിരുവിടുന്ന ഓസ്‌ട്രേലിയന്‍ കളിക്കാര്‍ പലപ്പോഴും കളിയെ വഞ്ചിക്കുന്നവരാണെന്നും ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു....

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി : പരിശീലന മത്സരത്തിനിടയില്‍ പൃഥ്വി ഷായ്ക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്കേറ്റു. ഫീല്‍ഡിങ്ങിനിടെ കണങ്കാലിനാണ് പൃഥ്വി ഷായ്ക്ക് പരിക്കേറ്റത്. ഇതോടെ ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കുന്ന കാര്യം സംശയത്തിലായി. ബൗണ്ടറി ലൈനില്‍...

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയിയെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയിയെ പ്രഖ്യാപിച്ച് റിക്കി പോണ്ടിംഗ്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലെങ്കിലും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ ചാംപ്യന്മാരാവുമെന്ന് മുന്‍ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. പരമ്പരയിലെ റണ്‍വേട്ടയില്‍ ഉസ്മാന്‍ ഖവാജ വിരാട് കോലിയെ പിന്നിലാക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയയില്‍...

മിതാലി രാജിനെ പുറത്തിരുത്തിയതിന് പിന്നില്‍ ഉന്നതന്റെ ഫോണ്‍കോള്‍

മുംബൈ: ട്വന്റി20 ലോകകപ്പ് സെമിയില്‍ മിതാലി രാജിനെ പുറത്തിരുത്തിയതു പിന്നില്‍ ഉന്നതന്റെ ഇടപെടല്‍ എന്ന് റിപ്പോര്‍ട്ട്. ബിസിസിഐയില്‍നിന്നുള്ള 'ഒരു ഉന്നതന്റെ' ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മിതാലിയെ പുറത്തിരുത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോകകപ്പിലെ രണ്ടു മല്‍സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി മികവു കാട്ടിയിട്ടും ബിസിസിഐ ഉന്നതന്റെ...
Advertismentspot_img

Most Popular

G-8R01BE49R7