പത്തനംതിട്ട: ദലിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമല യാത്രയില്‍ നിന്ന് പിന്മാറി.
ശബരിമല ദര്‍ശനത്തിനായി കോട്ടയത്ത് നിന്നും ഇന്ന് രാവിലെയോടെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ അമ്മിണി എരുമേലിയില്‍ എത്തിയത്. ഇവിടെ നിന്നും അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പമ്പയില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നതെന്നും ഇപ്പോള്‍...
കൊച്ചി: കോതമംഗലം പള്ളി വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ഓര്‍ത്തഡോക്‌സ് വിഭാഗം അന്യായമായി പള്ളിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മലബാറില്‍ സ്വീകരിച്ച മധ്യസ്ഥമാര്‍ഗം എന്തുകൊണ്ട് ഇവിടെയും സ്വീകരിക്കുന്നില്ലെന്നും ബാവ ചോദിച്ചു.
കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാര്‍ത്ഥനയ്‌ക്കെത്തിയ...
കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു...
പമ്പ: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. രാവിലെ നട തുറക്കുന്നത് മുതല്‍ 11.30 മണി വരെ വടക്കേ നടയിലെ തിരുമുറ്റത്ത് തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാം എന്ന് ഐ...
പ്രശ്‌നമുണ്ടാക്കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; യുവതീ പ്രവേശനത്തില്‍നിന്ന് പിണറായി പിന്മാറിയോ എന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം അദ്ദേഹം...
സന്നിധാനം: ശബരിമല സന്നിധാനത്തെ വലിയ നടപന്തലില്‍ അപ്രതീക്ഷിത പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു. സംഘര്‍ഷഭരിതമായ അവസ്ഥയാണ് സന്നിധാനത്ത് നിലനില്‍ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരിവയ്ക്കാനുള്ള സൗകര്യമില്ലെന്നും പൊലീസിന്റെ നടപടികള്‍ ബുദ്ധിമുട്ടാകുന്നുവെന്നതും ആണ് പ്രതിഷേധിക്കാന്‍ കാരണമായി പറയുന്നത്....
തിരുവനന്തപുരം: യുവതീ പ്രവേശന വിവാദവും പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും ശബരിമലയിലെ വരുമാനത്തെയും ബാധിച്ചു. കാണിക്ക വരുമാനത്തില്‍ നേരിയ വര്‍ധന മാത്രമാണ് കാണിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന സൂചന. സാധാരണ തീര്‍ഥാടക കാലങ്ങളില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വന്‍തോതില്‍ കാണിക്കവരുമാനം വര്‍ധിക്കാറാണ് പതിവ്. എന്നാല്‍, തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ്...